cricket

ദുബായ് : മാസങ്ങൾ നീണ്ട അനിശ്ചിതത്വത്തിനൊടുവിൽ ചാമ്പ്യൻസ് ട്രോഫി ക്രിക്കറ്റ് ടൂർണമെന്റിന്റെ മത്സരക്രമം പ്രഖ്യാപിച്ച് ഇന്റർ നാഷണൽ ക്രിക്കറ്റ് കൗൺസിൽ. പാകിസ്ഥാനാണ് ടൂർണമെന്റിന്റെ ആതിഥേയരെങ്കിലും ഇന്ത്യയുടെ മത്സരങ്ങൾ എല്ലാം ദുബായ്‌യിലാണ് നടക്കുക. പാകിസ്ഥാനിലേക്ക് പോകാൻ തയ്യാറല്ലെന്ന് ഇന്ത്യ കടുത്ത നിലപാട് സ്വീകരിച്ചതോടെയാണ് ഹൈബ്രിഡ് മോഡലിൽ ടൂർണമെന്റ് നടത്തുന്നത്. ഇന്ത്യ സെമിയിലേക്കും ഫൈനലിലേക്കും എത്തിയാൽ ആ മത്സരങ്ങളും ദുബായ്‌യിലാകും നടക്കുക.

ഐ.സി.സി ഏകദിന റാങ്കിംഗിലുള്ള എട്ടു ടീമുകൾ പ്രാഥമിക റൗണ്ടിൽ രണ്ട് ഗ്രൂപ്പുകളായി തിരിഞ്ഞ് പരസ്പരം ഏറ്റുമുട്ടുന്ന രീതിയിലാണ് ടൂർണമെന്റ് ഷെഡ്യൂൾ ചെയ്തിരിക്കുന്നത്. ഓരോ ഗ്രൂപ്പിലും ആദ്യ രണ്ട് സ്ഥാനങ്ങളിലെത്തുന്നവർ സെമിയിൽ എത്തും. ഫെബ്രുവരി 19 കറാച്ചിയിൽ പാകിസ്ഥാനും ന്യൂസിലാൻഡും തമ്മിലാണ് ടൂർണമെന്റിലെ ആദ്യ മത്സരം. ഫെബ്രുവരി 20ന് ബംഗ്ളാദേശിന് എതിരെയാണ് ഇന്ത്യയുടെ ആദ്യ മത്സരം. മാർച്ച് 4,5 തീയതികളിലാണ് സെമിഫൈനലുകൾ. മാർച്ച് 9ന് ഫൈനൽ.

ഗ്രൂപ്പ് എ

ഇന്ത്യ

പാകിസ്ഥാൻ

ന്യൂസിലാൻഡ്

ബംഗ്ളാദേശ്

ഗ്രൂപ്പ് ബി

ഓസ്ട്രേലിയ

ഇംഗ്ളണ്ട്

ദക്ഷിണാഫ്രിക്ക

അഫ്ഗാനിസ്ഥാൻ

ടൂർണമെന്റ് ഫിക്സ്ചർ

ഫെബ്രുവരി 19

പാകിസ്ഥാൻ Vs ന്യൂസിലാൻഡ്

കറാച്ചി

ഫെബ്രുവരി 20

ഇന്ത്യ Vs ബംഗ്ളാദേശ്

ദുബായ്

ഫെബ്രുവരി 21

ദ.ആഫ്രിക്ക Vs അഫ്ഗാൻ

കറാച്ചി

ഫെബ്രുവരി 22

ഓസ്ട്രേലിയ Vs ഇംഗ്ളണ്ട്

ലാഹോർ

ഫെബ്രുവരി 23

ഇന്ത്യ Vs പാകിസ്ഥാൻ

ദുബായ്

ഫെബ്രുവരി 24

ബംഗ്ളാദേശ് Vs ന്യൂസിലാൻഡ്

റാവൽപിണ്ടി

ഫെബ്രുവരി 25

ദ.ആഫ്രിക്ക Vs ഓസ്ട്രേലിയ

റാവൽപിണ്ടി

ഫെബ്രുവരി 26

അഫ്ഗാൻ Vs ഇംഗ്ളണ്ട്

ലാഹോർ

ഫെബ്രുവരി 27

പാകിസ്ഥാൻ Vs ബംഗ്ളാദേശ്

റാവൽപിണ്ടി

ഫെബ്രുവരി 28

അഫ്ഗാൻ Vs ഓസ്ട്രേലിയ

ലാഹോർ

മാർച്ച് 1

ഇംഗ്ളണ്ട് Vs ദ.ആഫ്രിക്ക

കറാച്ചി

മാർച്ച് 2

ഇന്ത്യ Vs ന്യൂസിലാൻഡ്

ദുബായ്

മാർച്ച് 4

ആദ്യ സെമി

മാർച്ച് 5

രണ്ടാം സെമി

മാർച്ച് 9

ഫൈനൽ

ഒരു ദിവസം ഒരു മത്സരം മാത്രം

ഇന്ത്യൻ സമയം 2.30pm നാണ് കളി തുടങ്ങുന്നത്.