
കടയ്ക്കാവൂർ: കടയ്ക്കാവൂർ പഞ്ചായത്തിലെ കീഴാറ്റിങ്ങൽ തിനവിള പള്ളിമുക്ക് റോഡിൽ തെരുവുനായ് ശല്യം രൂക്ഷം. പ്രദേശത്ത് ഇതിനകം നിരവധിപേർക്ക് നായ്ക്കളുടെ കടിയേറ്റു. ബസ് കാത്തിരിപ്പ് കേന്ദ്രങ്ങളിലും കടത്തിണ്ണകളിലും നായ്ക്കൾ കൂട്ടത്തോടെ കിടക്കുന്നത് യാത്രക്കാർക്കും നാട്ടുകാർക്കും ഒരുപോലെ ബുദ്ധിമുട്ടുണ്ടാക്കുന്നു.
നാല് കിലോമീറ്ററോളമുള്ള റോഡിന്റെ ഭൂരിഭാഗം പ്രദേശങ്ങളും തെരുവു നായ്ക്കൾ കൈയടക്കിയ നിലയിലാണ്. റോഡിന്റെ ഭൂരിഭാഗം പ്രദേശങ്ങളും മിക്കസമയങ്ങളിലും വിജനമായിരിക്കും. റോഡിലൂടെ കാൽനടയായി പോകുന്ന യാത്രക്കാരാണ് മിക്കവാറും നായ്ക്കളുടെ അക്രമത്തിന് ഇരയാകുന്നത്. വാഹനങ്ങൾക്ക് പുറകെ കുരച്ചുകൊണ്ട് കൂട്ടത്തോടെ ഓടുന്നത് ഇരുചക്ര വാഹന യാത്രക്കാർ അപകടത്തിൽപ്പെടുന്നതിനും ഇടയാക്കുന്നു.
തിരക്ക് കുറഞ്ഞ റോഡായതിനാൽ ആറ്റിങ്ങൽകടയ്ക്കാവൂർ ഭാഗങ്ങളിലേക്ക് പോകുന്നവർ കൂടുതലും തിനവിള-പള്ളിമുക്ക് റോഡിനെയാണ് ആശ്രയിക്കുന്നത്. വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ചന്ത, ആരാധനാലയങ്ങൾ ഉൾപ്പെടെയുള്ള സ്ഥലങ്ങളിലേക്ക് പ്രദേശവാസികൾ കൂടുതലും കാൽനടയായി സഞ്ചരിക്കുന്നു. നഗരങ്ങളിൽനിന്ന് പിടികൂടുന്ന നായകളെ കീഴാറ്റിങ്ങൽ, തിനവിള മേഖലകളിൽ കൊണ്ടുവന്ന് വിടുന്നതായും നാട്ടുകാർ ആരോപിച്ചു. അധികൃതരുടെ ഭാഗത്ത് നിന്നും യാതൊരു നടപടിയുമുണ്ടാവുന്നില്ലെന്ന് നാട്ടുകാർ പരാതിപ്പെട്ടു.
വിദ്യാർത്ഥികളും പ്രായമായവരും നായ്ക്കളെ ഭയന്നാണ് റോഡിലൂടെ സഞ്ചരിക്കുന്നത്. കഴിഞ്ഞ ദിവസം പത്ര ഏജന്റ് ഡി.സന്തോഷിന് നായയുടെ കടിയേറ്റിരുന്നു. കീഴാറ്റിങ്ങൽ മല്ലാത്ത് മാടൻനട ഭാഗത്ത് വച്ച് നായ്ക്കൾ കൂട്ടമായി നിന്ന ഡി.സന്തോഷിനെ ആക്രമിക്കുകയായിരുന്നു. കാലിന് ഗുരുതര പരിക്കേറ്റ സന്തോഷിനെ ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിലും തുടർന്ന് മെഡിക്കൽ കോളേജിലേക്കും മാറ്റി. പാണന്റെ മുക്കിൽ മദ്ധ്യവയസ്‌ക്കയെയും തെരുവുനായ കടിച്ച സംഭവമുണ്ടായി. സ്‌കൂൾ വിദ്യാർത്ഥികളെ സ്‌കൂളിൽ രക്ഷിതാക്കൾ കൊണ്ടുവിടേണ്ട അവസ്ഥയാണിപ്പോൾ.
അപകടങ്ങളും കുറവല്ല
ഇരുചക്രവാഹന യാത്രക്കാർക്ക് രാത്രികാലങ്ങളിൽ റോഡിലൂടെയുള്ള യാത്ര ഏറെ ദുഷ്‌കരമാണ്. റോഡിന്റെ മദ്ധ്യത്ത് കൂട്ടമായി നിൽക്കുന്ന നായകൾ വാഹനങ്ങൾക്ക് പുറകെ ഓടുന്നതും യാത്രക്കാർ അപകടത്തിൽപ്പെടുന്നതും പതിവായിരിക്കുന്നു. തെരുവുനായ ശല്യത്തിന് പുറമെ റോഡിലേക്ക് വളർന്നു കിടക്കുന്ന കുറ്റിച്ചെടികൾ റോഡിനെ മറച്ച് വാഹനങ്ങൾ അപകടത്തിൽപ്പെടുന്നതും നിത്യസംഭവമാ