
പത്തനംതിട്ട: തിരുവല്ലയിൽ കരോൾ സംഘത്തിന് നേരെ ആക്രമണം. കുമ്പനാട് എക്‌സോഡസ് ചർച്ച് കരോൾ സംഘത്തിന് നേരെയാണ് ആക്രമണമുണ്ടായത്. സ്‌ത്രീകൾ ഉൾപ്പെടെ എട്ടുപേർക്ക് പരിക്കേറ്റു.
പത്തിലധികം വരുന്ന അക്രമി സംഘം അകാരണമായാണ് ആക്രമിച്ചതെന്നാണ് കരോൾ സംഘം പറയുന്നത്. ആക്രമണത്തിന് പിന്നിൽ സാമൂഹിക വിരുദ്ധരാണെന്നും കരോൾ സംഘം ആരോപിച്ചു. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ഇന്നലെ രാത്രി 1.30നായരുന്നു സംഭവം. അവസാന വീട് സന്ദർശിക്കാനൊരുങ്ങുന്നതിനിടെയാണ് ഒരു സംഘം ആക്രമണം നടത്തിയതെന്നാണ് പരാതി. സ്‌ത്രീകൾക്കും പാസ്റ്റർ അടക്കമുള്ളവർക്കും പരിക്കേറ്റു. ഇവർ ആശുപത്രിയിൽ ചികിത്സ തേടി മടങ്ങിയെന്നാണ് വിവരം. പരിക്കുകൾ ഗുരുതരമല്ല.
അതേസമയം, വാഹനത്തിന് കടന്നുപോകാൻ ആവശ്യമായ സ്ഥലം കൊടുക്കാതിരുന്നതുമായി ബന്ധപ്പെട്ട തർക്കമാണ് ആക്രമണത്തിലേക്ക് നയിച്ചതെന്നും രാഷ്‌ട്രീയമല്ല കാരണമെന്നും കൊയ്‌പ്പുറം പൊലീസ് വ്യക്തമാക്കി.