
ലോകത്ത് പല രാജ്യത്തും വ്യത്യസ്തതരത്തിലുള്ള ഭക്ഷണരീതികൾ ഉണ്ട്. ഇന്ത്യയിൽ നമ്മൾ കഴിക്കുന്നത് പലതും പുറത്ത് രാജ്യങ്ങളിൽ കഴിക്കാറില്ല. അതുപോലെ മറ്റ് രാജ്യങ്ങളിൽ ഭക്ഷണരീതിയും ചിലപ്പോൾ നമെ ഞെട്ടിക്കാം. അത്തരത്തിൽ ഇന്തോനേഷ്യയിലെ ജക്കാർത്തയിൽ നിന്ന് ഇന്ത്യക്കാരനായ യുവാവ് പങ്കുവച്ച ഒരു വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വെെറലാകുന്നത്. ആകാശ് ചൗധരിയെന്ന യുവാവിന്റേതാണ് വീഡിയോ.
വിഷമുള്ള അപകടകാരികളായ മൂർഖൻ പാമ്പിനെ പിടിച്ച് അവയുടെ മാംസം വിൽക്കുന്ന കടയെക്കുറിച്ചാണ് അദ്ദേഹം വീഡിയോയിൽ പറയുന്നത്. ജീവനുള്ള മൂർഖൻ പാമ്പിനെ പിടിച്ച് മാംസം ആക്കി കൊടുക്കുന്നത് വീഡിയോയിൽ കാണാം. ഏകദേശം രണ്ട് ലക്ഷം ഇന്തോനേഷ്യൻ റുപിയ്ക്കാണ് (ഏകദേശം 1000 രൂപ) മൂർഖന്റെ മാംസത്തെ വിൽക്കുന്നത്.
പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതിനും ചർമ്മത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിനും മൂർഖന്റെ മാംസം നല്ലതാണെന്നാണ് പ്രദേശവാസികൾ വിശ്വസിക്കുന്നു. മൂർഖന്റെ മാംസം ഉപയോഗിച്ച് പക്കോഡ, നൂഡിൽസ്, മോമോസ് പോലുള്ള വിഭവങ്ങൾ ഉണ്ടാകുമെന്നും യുവാവ് വീഡിയോയിൽ പറയുന്നുണ്ട്. 40 ലക്ഷത്തിലധികം വ്യൂസ് ഇതിനോടകം വീഡിയോ നേടികഴിഞ്ഞു.
വീഡിയോയ്ക്ക് നിരവധി കമന്റും ലഭിക്കുന്നുണ്ട്. 'ഒരു മൂർഖൻ വെെറസ് ഉടൻ ഉയരും' എന്ന് ഒരാൾ തമാശയ്ക്ക് കമന്റ് ചെയ്തിട്ടുണ്ട്. ഇന്തോനേഷ്യയിൽ മാത്രമല്ല പല രാജ്യങ്ങളിലും പാമ്പിനെ ഭക്ഷണമാക്കാറുണ്ട്. എന്തിന് ഇന്ത്യയിലെ തന്നെ ചില സ്ഥലങ്ങളിൽ പാമ്പിനെ കഴിക്കുന്നവർ ഉണ്ട്. മൂർഖൻ പാമ്പിനെ കഴിച്ചില്ലെങ്കിലും കുറഞ്ഞ വിഷമുള്ള പാമ്പിനെ ഭക്ഷണമാക്കുന്നവരാണ് ഇന്ത്യയിൽ കൂടുതൽ.