virat

ഇന്ത്യൻ ബൗളർമാരെ അടിച്ചുപറത്തിയ അരങ്ങേറ്റക്കാരൻ സാം കോൺസ്റ്റാസുമായി ഫീൽഡിൽ കോർത്ത് വിരാട് കൊഹ്‌ലി. ഓവർ പൂർത്തിയാക്കി മറ്റേ എൻഡിലേക്ക് മടങ്ങുകയായിരുന്ന സാമിന്റെ തോളിൽ എതിരേ വന്ന വിരാടിന്റെ തോൾ ഇ‌ടിക്കുകയായിരുന്നു. തന്റെ ഗ്ളൗ അഴിക്കുന്നത് ശ്രദ്ധിച്ചുനടന്ന സാം എതിരെ വിരാട് വരുന്നത് ശ്രദ്ധിച്ചിരുന്നില്ല. ഇടിയേറ്റ് തിരിഞ്ഞ സാം വിരാടിനോട് സംസാരിക്കാൻ ശ്രമിച്ചപ്പോൾ സഹബാറ്റർ ഉസ്മാൻ ഖ്വാജ ഇടപെട്ട് ഇരുവരെയും ശാന്തരാക്കി തിരിച്ചയച്ചു.

19കാരനായ സാം തനിക്ക് ഏറെ ഇഷ്ടമുള്ള ക്രിക്കറ്ററാണ് വിരാടെന്ന് അടുത്തിടെ ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു. സംഭവത്തിന് ശേഷം നടന്ന പത്രസമ്മേളനത്തിൽ വിരാടിന്റെ ഷോൾഡർ ചാർജിനെക്കുറിച്ച് ചോദിച്ചപ്പോൾ അത് കളിക്കിടയിലെ സാധാരണസംഭവമാണെന്ന് പറഞ്ഞ് നിസാരവത്കരിക്കുകയാണ് സാം ചെയ്തത്.

18

ബുംറയ്ക്ക് എതിരെ 11-ാം ഓവറിൽ സാം കോൺസ്റ്റാസ് അടിച്ചെടുത്തത് 18 റൺസാണ്. ടെസ്റ്റിൽ ബുംറ ഏറ്റവും കൂടുതൽ വഴങ്ങിയ ഓവറാണിത്.

4483

പന്തുകൾക്ക് ശേഷമാണ് ബുംറ ടെസ്റ്റിൽ ഒരു സിക്സ് വഴങ്ങുന്നത്. 2021ൽ സിഡ്നിയിൽ കാമറൂൺ ഗ്രീൻ സിക്സിന് പറത്തിയ ശേഷം ആദ്യമായി ബുംറയെ സിക്സടിച്ചത് സാം കോൺസ്റ്റാസാണ്.

87242

പേരാണ് ഇന്നലെ മെൽബണിൽ ഇന്ത്യ - ഓസ്ട്രേലിയ ടെസ്റ്റ് മത്സരം കാണാനെത്തിയത്. മെൽബണിൽ ടെസ്റ്റ് കാണാനെത്തുന്നവരുടെ കാര്യത്തിലെ റെക്കാഡാണിത്.

സ്കോർ കാർഡ്

ഓസ്ട്രേലിയ ഒന്നാം ഇന്നിംഗ്സ് ബാറ്റിംഗ്

സാം കോൺസ്റ്റാസ് എൽ.ബി ബി ജഡേജ 60,ഖ്വാജ സി രാഹുൽ ബി ബുംറ 57, ലാബുഷയ്ൻ സി കൊഹ്‌ലി ബി വാഷിംഗ്ടൺ സുന്ദർ 72,സ്മിത്ത് നോട്ടൗട്ട് 68, ഹെഡ് ബി ബുംറ 0, മിച്ചൽ മാർഷ് സി പന്ത് ബി ബുംറ 4,അലക്സ് കാരേ സി പന്ത് ബി ആകാശ്ദീപ് 31, കമ്മിൻസ് നോട്ടൗട്ട് 8,എക്സട്രാസ് 11, ആകെ 86 ഓവറിൽ 311/6.

വിക്കറ്റ് വീഴ്ച : 1-89(കോൺസ്റ്റാസ് ), 2-154(ഖ്വാജ), 3-237(ലാബുഷയ്ൻ ),4-240(ഹെഡ്), 5-246(മാർഷ് ),6-299(കാരേ).

ബൗളിംഗ് : ബുംറ 21-7-75-3,സിറാജ് 15-2-69-0,ആകാശ്ദീപ് 19-5-59-1, ജഡേജ 14-2-54-1,നിതീഷ് 5-0-10-0, വാഷിംഗ്ടൺ 12-2-37-1