binoy-viswam



തിരുവനന്തപുരം: പതിറ്റാണ്ടുകളോളം മലയാളിയുടെ സർഗ്ഗഭാവനകളുടെ അഗ്രിമ പ്രതീകമായി നിലകൊണ്ടയാളാണ് എം.ടി. ജന്മിത്വത്തിന്റെയും മനുഷ്യത്വ വിരുദ്ധമായ കുടുംബ വ്യവസ്ഥയുടെയും നിതാന്ത വിമർശകനും അതിന്റെ ചരിത്രപരമായ തകർച്ചയുടെ ആഖ്യാതാവുമായിരുന്നു എം.ടിയെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയി വിശ്വം. മനുഷ്യ ജീവിതത്തിന്റെ അനന്തമായ പ്രഹേളികകളെ രചനകളിൽ അദ്ദേഹം ആവിഷ്‌ക്കരിച്ചു.സാമൂഹ്യനീതിക്കും സമത്വത്തിനും വേണ്ടിയുള്ള മുന്നേറ്റങ്ങളെ ആദരവോടെ കണ്ടു. പ്രത്യക്ഷമായി രാഷ്ട്രീയ ചേരികളിൽ ഉൾപ്പെടാതെ നിന്നപ്പോഴും തന്റെ പക്ഷം നീതിയുടെയും മനുഷ്യസാഹോദര്യത്തിന്റേതുമാണെന്ന് അദ്ദേഹം രചനകളിലൂടെ ലോകത്തെ അറിയിച്ചു. കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് നഷ്ടപ്പെട്ടത് ഒരുത്തമ സുഹൃത്തിനെയാണ്.