
സെഞ്ചൂറിയൻ : ടെസ്റ്റ് ക്രിക്കറ്റ് കരിയറിലെ ആദ്യ പന്തിൽതന്നെ വിക്കറ്റ് വീഴ്ത്തി ദക്ഷിണാഫ്രിക്കൻ മീഡിയം പേസർ കോർബിൻ ബോഷ്. പാകിസ്ഥാനെതിരായ ആദ്യ ക്രിക്കറ്റ് ടെസ്റ്റിൽ തന്റെ ആദ്യ ഓവറിലെ ആദ്യ പന്തിൽ ബോഷ് പാക് ക്യാപ്ടൻ ഷാൻ മസൂദിനെ(17) മാർക്കോ യാൻസന്റെ കയ്യിലെത്തിക്കുകയായിരുന്നു. പാകിസ്ഥാൻ ആദ്യ ഇന്നിംഗ്സിൽ 211 റൺസിന്ആൾഔട്ടായപ്പോൾ ബോഷ് നാലുവിക്കറ്റുകളും ഡേൻ പാറ്റേഴ്സൺ അഞ്ചുവിക്കറ്റുകളും വീഴ്ത്തി.