
പാമ്പുകളെ കുറിച്ചുള്ള വീഡിയോകൾക്ക് സമൂഹ മാദ്ധ്യമങ്ങളിൽ പെട്ടെന്ന് വൈറലാകാറുണ്ട്. ഇത്തരത്തിൽ കൂറ്റൻ പെരുമ്പാമ്പിന്റെ വീഡിയോ ആണ് ഇപ്പോൾ ചർച്ചയാകുന്നത്. ഇന്ത്യയിലെ ഒരു വനത്തിൽ നിന്നുള്ള ദൃശ്യങ്ങളാണ് വീഡിയോയിൽ ഉള്ളത്. കൂറ്റൻ പെരുമ്പാമ്പ് ഒരു മരത്തിലേക്ക് ഇഴഞ്ഞു കയറുന്ന വീഡിയോ ആണിത്. സുശാന്ത നന്ദ ഐ.എഫ്.എസ് ആ ണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്.
ആരിലും ഭയം തോന്നിപ്പിക്കുന്ന വിധം വലുപ്പമാണ് പെരുമ്പാമ്പിന് ഉള്ളത്. ലോകത്തെ തന്നെ എറ്റവും വലിയ പെരുമ്പാമ്പ് ഇതാണോ എന്നും സോഷ്യൽ മീഡിയ ചർച്ച ചെയ്യുന്നുണ്ട്. ലോകത്തെ ഏറ്റവും വലിയ പെരുമ്പാമ്പ് ഇന്ത്യയിലാണോ എന്ന ചോദ്യവും ഇതോടൊപ്പം ഉയരുന്നുണ്ട് സുശാന്ത് നന്ദ വീഡിയോക്ക് ഒപ്പം പങ്കുവച്ച കുറിപ്പിലും ഈ സംശയം പ്രകടിപ്പിക്കുന്നുണ്ട്. അതേസമയം ഏത് വനത്തിൽ നിന്നുള്ള ദൃശ്യങ്ങളാണ് ഇത് എന്ന കാര്യം വീഡിയോയിൽ വ്യക്തമാക്കിയിട്ടില്ല,
Another day in the wilderness of India💕
— Susanta Nanda (@susantananda3) December 26, 2024
( so huge that fits into the record book) pic.twitter.com/2W9u81tCbP