
ചങ്ങനാശേരി : അസംപ്ഷൻ കോളേജ് ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന സൗത്ത് സോൺ വനിതാ ഇൻ്റർ യൂണിവേഴ്‌സിറ്റി ബാസ്‌കറ്റ്‌ബാളിൽ ചെന്നൈ എസ്.ആർ.എം യൂണിവേഴ്‌സിറ്റിചാമ്പ്യന്മാരായപ്പോൾ ആതിഥേയരായ എം.ജി യൂണിവേഴ്സിറ്റി റണ്ണേഴ്സ് അപ്പായി.കാലിക്കറ്റിനേയും ക്രൈസ്റ്റ് ബാംഗ്ലൂരിനേയുമാണ് എം.ജി തോൽപ്പിച്ചത് എം ജി യൂണിവേഴ്സിറ്റിയിലെ സാന്ദ്ര ഫ്രാൻസിസ് ടൂർണമെന്റിലെ മികച്ച താരത്തിനുള്ള പുരസ്‌കാരം നേടി.എം.ജിയുടെ അക്ഷയ ഫിലിപ്പ്, കലിക്കറ്റിന്റെ അക്സ പി.എ എന്നിവരും വ്യക്തിഗത പുരസ്കാരങ്ങൾ നേടി.