
വളർത്തുനായ സോറോയുടെ മരണത്തിൽ വികാരാധീനയായി തെന്നിന്ത്യൻ സുന്ദരി തൃഷ. കുറച്ചുദിവസം സിനിമയിൽ നിന്ന് ഇടവേളയെടുക്കുകയാണെന്നും തൃഷ അറിയിച്ചു.
'എന്റെ മകൻ സോറോ ഈ ക്രിസ്‌മസ് പുലരിയിൽ വിടപറഞ്ഞു. എന്നെ അടുത്തറിയാവുന്നവർക്ക് അറിയാം ഇനി എന്റെ ജീവിതം അർത്ഥശൂന്യമായിരിക്കുമെന്ന് - ഞാനും എന്റെ കുടുംബവും അതീവ ദുഃഖത്തിലും ഞെട്ടലിലുമാണ്. കുറച്ചുകാലത്തേക്ക് ജോലിയിൽ നിന്ന് ഇടവേള എടുക്കുന്നു. തൃഷ കുറിച്ചു.
2012ൽ ആണ് സോറോയെ തൃഷ സ്വന്തമാക്കുന്നത്. സോറോയുടെ ചിത്രങ്ങളും താരം പങ്കുവച്ചു.
ടൊവിനോ തോമസ് നായകനായ ഐഡന്റിറ്റി ആണ് മലയാളത്തിൽ റിലീസിന് ഒരുങ്ങുന്ന തൃഷ ചിത്രം. ടൊവിനോയും തൃഷയും ആദ്യമായി ഒരുമിക്കുന്ന ചിത്രം അഖിൽ പോളും അനസ്‌ഖാനും ചേർന്ന് സംവിധാനം ചെയ്യുന്നു. ബോളിവുഡ് താരം മന്ദിര ബേദി, തെന്നിന്ത്യൻ താരം വിനയ് റാം എന്നിവരും പ്രധാന വേഷത്തിൽ എത്തുന്നു. പത്തുവർഷത്തെ ഇടവേളയ്ക്കുശേഷം അർച്ചന കവി മടങ്ങിവരവ് നടത്തുന്ന ചിത്രം കൂടിയാണ് ഐഡന്റിറ്റി.