surya



സൂര്യ നായകനായി കാർത്തിക് സുബ്ബരാജ് സംവിധാനം ചെയ്യുന്ന ചിത്രത്തിന് റെട്രോ എന്ന് പേരിട്ടു. ലവ്,ലാഫ്റ്റർ, വാർ എന്ന ടാഗ് ലൈനിൽ എത്തുന്ന ചിത്രത്തിന്റെ ടീസറിൽ പ്രണയവും ആക്ഷനും ചേർന്ന രംഗങ്ങളാണ് പ്രേക്ഷകരിലേക്കെത്തിക്കുന്നത്. സൂര്യ-കാർത്തിക് സുബ്ബരാജ് കൂട്ടുകെട്ടിൽ എത്തുന്ന ചിത്രത്തിൽ പൂജ ഹെഗ്‌ഡെ ആണ് നായിക. ജോജു ജോർജ്, ജയറാം, കരുണാകരൻ തുടങ്ങി വമ്പൻ താര നിര അണിനിരക്കുന്നു.ഛായാഗ്രഹണം : ശ്രേയാസ് കൃഷ്ണ,സംഗീതസംവിധാനം : സന്തോഷ് നാരായണൻ, എഡിറ്റിംഗ് :മുഹമ്മദ് ഷഫീഖ് അലി,കലാസംവിധാനം: ജാക്കി, വസ്ത്രാലങ്കാരം: പ്രവീൺ രാജ , സ്റ്റണ്ട്: കേച്ച കംഫക്ദീ,
സൂര്യയുടെ 2D എന്റർടൈൻമെന്റ്സും കാർത്തിക്ക് സുബ്ബരാജിന്റെ സ്റ്റോൺ ബെഞ്ച് ഫിലിംസും ചേർന്നാണ് നിർമ്മാണം. രാജ് ശേഖർ കർപ്പൂരസുന്ദരപാണ്ട്യനും കാർത്തികേയൻ സന്താനവുമാണ് സഹനിർമ്മാതാക്കൾ . പി .ആർ. ഒ ആൻഡ് മാർക്കറ്റിംഗ് കൺസൽട്ടന്റ് : പ്രതീഷ് ശേഖർ.