mohanlal

വിപിൻദാസ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ മോഹൻലാൽ. ജോൺ ആന്റ് മേരി ക്രിയേറ്റീവിന്റെ ബാനറിൽ ഷിബു ബേബി ജോൺ ആണ് മോഹൻലാൽ - വിപിൻദാസ് ചിത്രം നിർമ്മിക്കുന്നത്.

മോഹൻലാൽ നായകനായി ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത മലൈക്കോട്ടൈ വാലിബനിലൂടെയാണ് ഷിബു ബേബി ജോൺ നിർമ്മാണ രംഗത്തേക്കു എത്തുന്നത്, ആന്റണി വർഗീസ് നായകനായി ഗോവിന്ദ് വിഷ്ണു സംവിധാനം ചെയ്യുന്ന ദാവീദ് ആണ് രണ്ടാമത്തെ നിർമ്മാണ സംരംഭം.

ബോക്സിംഗ് പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ദാവീദ് റിലീസിന് ഒരുങ്ങുകയാണ്. ജയജയജയജയ ഹേ, ഗുരുവായൂരമ്പല നടയിൽ എന്നീ ചിത്രങ്ങളുടെ വമ്പൻ വിജയത്തിനുശേഷം പൃഥ്വിരാജ്, ഫഹദ് ഫാസിൽ ചിത്രങ്ങൾ വിപിൻദാസ് കമ്മിറ്റ് ചെയ്തിട്ടുണ്ട്. സന്തോഷ് ട്രോഫി ആണ് പൃഥ്വിരാജ് - വിപിൻദാസ് ചിത്രം. ഫഹദ് ഫാസിലിനെ നായകനാക്കി വിപിൻദാസ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ തമിഴ് നടൻ എസ്.ജെ. സൂര്യയും പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. അതേ സമയം പുതുവർഷത്തിൽ യുവ സംവിധായകരോടൊപ്പമാണ് സിനിമ ചെയ്യാനുള്ള ഒരുക്കത്തിലാണ് മോഹൻലാൽ. സംവിധായകൻ തരുൺ മൂർത്തിയുമായി ആദ്യമായി ഒരുമിക്കുന്ന തുടരും ആണ് പുതുവർഷത്തിൽ മോഹൻലാലിന്റെ ആദ്യ റിലീസ്. മഹേഷ് നാരായണന്റെ മൾട്ടി സ്റ്റാർ ചിത്രം ആണ് മറ്റൊരു പ്രോജക്ട്. ദിലീപ്, വിനീത് ശ്രീനിവാസൻ എന്നിവർ പ്രധാന വേഷത്തിൽ എത്തുന്ന നവാഗതനായ ധനഞ്ജയ് ശങ്കർ സംവിധാനം ചെയ്യുന്ന ഭ.ഭ.ബ എന്ന ചിത്രത്തിൽ അതിഥി വേഷത്തിൽ മോഹൻലാൽ എത്തുന്നുണ്ട്. അജയന്റെ രണ്ടാം മോഷണം എന്ന ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ച ജിതിൻ ലാലിന് മോഹൻലാൽ ഓപ്പൺ ഡേറ്റ് നൽകി.സത്യൻ അന്തിക്കാട് സംവിധാനം ചെയ്യുന്ന ഹൃദയപൂർവം ആണ് പുതുവർഷത്തിൽ മോഹൻലാലിന്റെ മേജർ പ്രോജക്ടുകളിലൊന്ന്.