
ആസിഫ് അലിയെ നായകനായി ജോഫിൻ ടി. ചാക്കോ സംവിധാനം ചെയ്യുന്ന രേഖാചിത്രം എന്ന ചിത്രത്തിന്റെ ട്രെയിലർ മെഗാ സ്റ്റാർ മമ്മൂട്ടിയുടെ സോഷ്യൽ മീഡിയ ഹാൻഡിലിലൂടെ പ്രേക്ഷകർക്ക് മുന്നിലെത്തി. പോലീസ് ഓഫീസറുടെ വേഷത്തിൽ ആസിഫ് അലി എത്തുന്ന ചിത്രം ഒരു അന്വേഷണത്തിനെ ചുറ്റിപറ്റി കഥാതന്തുവാണെന്ന സൂചന നൽകുന്നു. അനശ്വര രാജൻ ആണ് നായിക. മനോജ് കെ. ജയൻ, ഭാമ അരുൺ, സിദ്ദിഖ്, ജഗദീഷ്, സായികുമാർ, ഇന്ദ്രൻസ്, ശ്രീകാന്ത് മുരളി, നിഷാന്ത് സാഗർ, പ്രേംപ്രകാശ്, ഹരിശ്രീ അശോകൻ, സുധി കോപ്പ, മേഘ തോമസ്, ‘ സെറിൻ ശിഹാബ് തുടങ്ങിയവരാണ് മറ്റ് താരങ്ങൾ.ജോഫിൻ ടി ചാക്കോ, രാമു സുനിൽ എന്നിവരുടെ കഥക്ക് ജോൺ മന്ത്രിക്കൽ തിരക്കഥ ഒരുക്കുന്നു.ഛായാഗ്രഹണം: അപ്പു പ്രഭാകർ, ചിത്രസംയോജനം: ഷമീർ മുഹമ്മദ്, കലാസംവിധാനം: ഷാജി നടുവിൽ, സംഗീത സംവിധാനം: മുജീബ് മജീദ്,
കാവ്യ ഫിലിം കമ്പനി, ആൻ മെഗാ മീഡിയ എന്നീ ബാനറിൽ വേണു കുന്നപ്പിള്ളിയാണ്നിർമ്മാണം. ജനുവരി 9ന് തിയേറ്രറിൽ എത്തും.
, പി.ആർ. ഒ : വൈശാഖ് വടക്കേവീട്, ജിനു അനിൽകുമാർ.