
ഫോറൻസിക്കിനുശേഷം ടൊവിനോ തോമസ് - അഖിൽ പോൾ - അനസ് ഖാൻ കൂട്ടുകെട്ടിൽ ഒരുങ്ങുന്ന ഐഡന്റിറ്റി എന്ന ചിത്രത്തിന്റെ ട്രെയ്‌ലർ പുറത്ത്. ടൊവിനോ തോമസും തൃഷയും നിറഞ്ഞു നിൽക്കുന്ന ചിത്രം ഇൻവെസ്റ്റിഗേഷൻ ത്രില്ലർ ഗണത്തിൽപ്പെടുന്നു. ത്രി. അടിക്കുന്ന രംഗങ്ങളാണ് ട്രെയിലറിൽ. ആക്ഷൻ രംഗങ്ങളും ഫ്രെമുകളും ശ്രദ്ധേയമാണ്. ബോളിവുഡ് താരം മന്ദിര ബേദി, തെന്നിന്ത്യൻ താരം വിനയ് റായ്, അർച്ചന കവി, അജു വർഗീസ്, ഷമ്മി തിലകൻ, അർജുൻ രാധാകൃഷ്ണൻ, വിശാഖ് നായർ തുടങ്ങിയവരാണ് മറ്റ് താരങ്ങൾ.അഖിൽ ജോർജാണ് ഛായാഗ്രാഹകൻ.ജേക്സ് ബിജോയ് സംഗീതം ഒരുക്കുന്നു.
രാഗം മൂവിസിന്റെ ബാനറിൽ രാജു മല്യത്തും കോൺഫിഡന്റ് ഗ്രൂപ്പിന്റെ ബാനറിൽ ഡോ. റോയി സി ജെയും ചേർന്ന് നിർമ്മിക്കുന്ന ചിത്രം ജനുവരി 2ന് ലോകമെമ്പാടും പ്രദർശനത്തിനെത്തും.
ആൾ ഇന്ത്യ വിതരണാവകാശം ശ്രീ ഗോകുലം മൂവിസാണ് . ഡ്രീം ബിഗ് ഫിലിംസ് തിയേറ്ററുകളിലെത്തിക്കും. ജി സി സി വിതരണാവകാശം ഫാഴ്സ് ഫിലിംസാണ്
പി .ആർ .ഒ ആന്റ് മാർക്കറ്റിംഗ്: വൈശാഖ് വടക്കേവീട്, ജിനു അനിൽകുമാർ.