ansushka


അനുഷ്ക ഷെട്ടിയും തെലുങ്ക് സംവിധായകൻ ക്രിഷ് ജാഗർലമുഡിയും വീണ്ടും ഒരുമിക്കുന്ന ഘാട്ടി ഏപ്രിൽ 18ന് ആഗോള റിലീസായി എത്തും. അക്രമാസക്തയായ കഥാപാത്രത്തെയാണ് അനുഷ്ക ഷെട്ടി അവതരിപ്പക്കുന്നത്. യുവി ക്രിയേഷൻസ് അവതരിപ്പിക്കുന്ന ചിത്രം നിർമ്മിക്കുന്നത് രാജീവ് റെഡ്ഡിയും സായ് ബാബു ജാഗർലമുഡിയും ചേർന്നാണ്. ബ്ലോക് ബസ്റ്രർ ഹിറ്റായ 'വേദത്തിനുശേഷം അനുഷ്കയും കൃഷും ഒന്നിക്കുന്ന ചിത്രം യുവി ക്രിയേഷൻസിന്റെ ബാനറിൽ അനുഷ്ക അഭിനയിക്കുന്ന നാലാമത്തെ ചിത്രം കൂടിയാണ്. അനുഷ്ക ഷെട്ടിയുടെ ജന്മദിനത്തിൽ റിലീസ് ചെയ്ത ഫസ്റ്റ് ലുക്ക് പോസ്റ്റർ ശ്രദ്ധ നേടിയിരുന്നു.
പാൻ-ഇന്ത്യ സെൻസേഷൻ ബാഹുബലിക്കു ശേഷം, ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന അനുഷ്കയുടെ മറ്റൊരു പാൻ-ഇന്ത്യ ചിത്രമാണിത്.
തെലുങ്ക്, തമിഴ്, കന്നഡ, മലയാളം, ഹിന്ദി ഭാഷകളിലായി പുറത്തിറങ്ങുന്ന ചിത്രത്തിന് മനോജ് റെഡ്ഡി കടസാനി ഛായാഗ്രഹണം നിർവഹിക്കുന്നു. പി.ആർ. ഒ- ശബരി