
രാം ചരൺ നായകനായി ഷങ്കർ സംവിധാനം ചെയ്യുന്ന ഗെയിം ചേഞ്ചർ ജനുവരി 10ന് ആഗോള റിലീസായെത്തും. കേരളത്തിൽ ഇ ഫോർ എന്റർടെയ്ൻമെന്റ് ആണ് വിതരണം . ആയിരം കോടി ക്ലബിൽ ഇടം പിടിച്ച അല്ലു അർജുന്റെ പാൻ ഇന്ത്യൻ ബ്ലോക് ബസ്റ്റർ തെലുങ്ക് ചിത്രം പുഷ്പ 2 കേരളത്തിൽ ഗംഭീര റിലീസായി എത്തിച്ചതും ഇ ഫോർ എന്റർടെയ്ൻ മെന്റ് ആണ്. ചിത്രത്തിന്റെ തമിഴ്, തെലുങ്ക്, ഹിന്ദി പതിപ്പുകൾ കേരളത്തിൽ പ്രദർശനത്തിനെത്തിക്കും.കിയാര അദ്വാനി, എസ്. ജെ. സൂര്യ, സമുദ്രക്കനി, അഞ്ജലി, നവീൻ ചന്ദ്ര, സുനിൽ, ശ്രീകാന്ത്, ജയറാം എന്നിവരാണ് മറ്റു പ്രധാന താരങ്ങൾ. രാം ചരണിന്റെ കരിയറിലെ ഏറ്റവും വലിയ ചിത്രമായാണ്ഗെ യിം ചേഞ്ചർ' ഒരുക്കിയിരിക്കുന്നത്.
ശ്രീ വെങ്കിടേശ്വര ക്രിയേഷൻസിന്റെയും സീ സ്റ്റുഡിയോസിന്റെയും ബാനറിൽ ദിൽ രാജുവും സിരിഷും ചേർന്നാണ് നിർമ്മാണം.
, ഛായാഗ്രഹണം- എസ്. തിരുനാവുക്കരസു, സംഗീതം- എസ്. തമൻ, എഡിറ്റർ - ഷമീർ മുഹമ്മദ്, ആന്റണി റൂബൻ, പി.ആർ. ഒ- ശബരി.