മു​റ​പ്പെ​ണ്ണ് ​മു​ത​ൽ​ ​മ​നോ​ര​ഥ​ങ്ങ​ൾ​ ​വ​രെ,
എം.ടി തിരക്കഥയിൽ െഎ​.​വി.​ ​ശ​ശി​ക്കും​
ഹ​രി​ഹ​ര​നും​ 11​ ​സി​നി​മ​കൾ വീതം
ഏറ്റവും കൂടുതൽ ചിത്രങ്ങളിൽ മമ്മൂട്ടി

dd

എം.​ടി.​ ​എ​ന്ന​ ​ര​ണ്ട​ക്ഷ​ര​ത്തി​നും​ ​എം.​ടി.​ ​തി​ര​ക്ക​ഥ​ക​ൾ​ക്കും​ ​എ​ന്നും​ ​പൊ​ന്നും​വി​ലയായിരുന്നു.​ ​എം.​ടി.​യു​ടെ​ ​ഒ​രു​ ​തി​ര​ക്ക​ഥ​ ​ല​ഭി​ക്കാ​ൻ​ ​പ്രി​യ​ദ​‌​‌​ർ​ശ​ൻ​ ​കാ​ത്തി​രു​ന്ന​ത് ​വ​ർ​ഷ​ങ്ങ​ൾ.​ ​എം.​ടി.​ ​ക​ഥ​ക​ൾ​ക്ക് ​കൊ​തി​ക്കു​ന്ന​ ​സം​വി​ധാ​യ​ക​രു​ടെ​ ​എ​ണ്ണം​ ​നി​ർ​ണ്ണ​യി​ക്കാ​നും​ ​ക​ഴി​യി​ല്ല.​ ​എം.​ടി.​യു​ടെ​ ​ക​ഥാ​പാ​ത്ര​ങ്ങ​ൾ​ ​അ​തി​ശ​ക്ത​രാ​ണ്.​ ​ആ​ണു​ങ്ങ​ൾ​ക്കും​ ​പെ​ണ്ണു​ങ്ങ​ൾ​ക്കും​ ​എം.​ടി.​യു​ടേ​താ​യ​ ​ഭാ​ഷ​യും​ ​പ്ര​ത​ല​വും​ ​ഉ​ണ്ട്.​ ​എം.​ടി.​ ​സി​നി​മ​ക​ൾക്ക്​ ​ല​ഭി​ച്ച​ത് ​ഏ​ഴു​ ​ദേ​ശീ​യ​ ​അം​ഗീ​കാ​ര​ങ്ങ​ളാ​ണ്.​ ​എം.​ടി.​യു​ടെ​ ​സം​വി​ധാ​ന​ത്തി​ൽ​ 1973​ൽ​ ​പു​റ​ത്തി​റ​ങ്ങി​യ​ ​നി​ർ​മ്മാ​ല്യ​ത്തി​ന് ​ല​ഭി​ച്ച​ത് ​മി​ക​ച്ച​ ​സി​നി​മ​ ​എ​ന്ന​ ​ദേ​ശീ​യ​ ​അം​ഗീ​കാ​രം.​
​ഒ​രു​ ​വ​ട​ക്ക​ൻ​ ​വീ​ര​ഗാ​ഥ,​ ​ക​ട​വ്,​ ​സ​ദ​യം,​ ​പ​രി​ണ​യം ​ ​എ​ന്നീ​ ​ചി​ത്ര​ങ്ങ​ൾ​ക്കും​ ​മി​ക​ച്ച​ ​തി​ര​ക്ക​ഥ​ ​പു​ര​സ്കാ​രം​ .​ക​ട​വി​ന് ​മി​ക​ച്ച​ ​മ​ല​യാ​ള​ ​ചി​ത്ര​ത്തി​നു​ള്ള​ ​അം​ഗീ​കാ​ര​വും​ ​ല​ഭി​ച്ചു.​ ​എം.​ടി.​ ​സം​വി​ധാ​നം​ ​ചെ​യ്ത​ ​ഒ​രു​ ​ചെ​റു​പു​ഞ്ചി​രി​ക്ക് ​മി​ക​ച്ച​ ​പ​രി​സ്ഥി​തി​ ​സം​ര​ക്ഷ​ണ​ ​ചി​ത്ര​ത്തി​നു​ള്ള​ ​ദേ​ശീ​യ​ ​അം​ഗീ​കാ​രം.​എം.​ടി.​ ​ചി​ത്ര​ങ്ങ​ൾ​ക്ക് ​ല​ഭി​ച്ച​ത് 21​ ​സം​സ്ഥാ​ന​ ​പു​ര​സ്കാ​ര​ങ്ങ​ളാ​ണ്.​ ​നി​ർ​മ്മാ​ല്യ​ത്തി​നും​ ​ക​ട​വി​നും​ ​മൂ​ന്നു​ ​അം​ഗീ​കാ​ര​ങ്ങ​ൾ​ ​വീ​തം.​ ​
ഓ​ള​വും​ ​തീ​ര​വും​ ​സം​സ്ഥാ​ന​ ​അം​ഗീ​കാ​രം​ ​നേ​ടി.​ ​പ​ഴ​ശ്ശി​രാ​ജ​യ്ക്കും​ ​ല​ഭി​ച്ചു​ ​സം​സ്ഥാ​ന​ ​പു​ര​സ്കാ​രം​ .​എം.​ടി​ ​തൂ​ലി​ക​യി​ൽ​ ​പി​റ​ന്ന​ ​അ​വ​സാ​ന​ ഫീച്ചർ ചിത്രം​ ​ഹ​രി​ഹ​ര​ൻ​ ​സം​വി​ധാ​നം​ ​ചെ​യ്ത​ ​ഏ​ഴാ​മ​ത്തെ​ ​വ​ര​വ് ​ആ​ണ്.​ ​മു​റ​പ്പെ​ണ്ണ് ​ആ​ണ് ​എം.​ടി.​യു​ടെ​ ​ആ​ദ്യ​ ​തി​ര​ക്ക​ഥ.​ ​എ.​ ​വി​ൻ​സെ​ന്റി​ന്റെ​ ​സം​വി​ധാ​ന​ത്തി​ൽ​ ​പി​റ​ന്ന​ ​ചി​ത്ര​ത്തി​ൽ​ ​ശാ​ര​ദ​യും​ ​മ​ധു​വു​മാ​ണ് ​പ്ര​ധാ​ന​ ​താ​ര​ങ്ങ​ൾ.​ ​പി.​ ​ഭാ​സ്ക​ര​ന്റെ​ ​സം​വി​ധാ​ന​ത്തി​ൽ​ ​ഇ​രു​ട്ടി​ന്റെ​ ​ആ​ത്മാ​വ്,​ ​പി.​എ​ൻ.​ ​മേ​നോ​ന്റെ​ ​സം​വി​ധാ​ന​ത്തി​ൽ​ ​ഓ​ള​വും​ ​തീ​ര​വും​ ,​കു​ട്ട്യേ​ട​ത്തി.​ ​നി​ർ​മ്മാ​ല്യം​ ​ആ​ണ് ​എം.​ടി​യു​ടെ​ ​ആ​ദ്യ​ ​സം​വി​ധാ​ന​ ​സം​രം​ഭം.കെ.​എ​സ്.​ ​സേ​തു​മാ​ധ​വ​ന്റെ​ ​സം​വി​ധാ​ന​ത്തി​ൽ​ ​ക​ന്യാ​കു​മാ​രി​ ​എ​ന്ന​ ​മി​ക​ച്ച​ ​ക​ലാ​സൃ​ഷ്ടി​ ​പി​റ​ന്നു.​ ​ഈ​ ​സി​നി​മ​യി​ലൂ​ടെ​യാ​ണ് ​ക​മ​ൽ​ഹാ​സ​ൻ​ ​നാ​യ​ക​നാ​വു​ന്ന​ത്.​ ​
ജ​ഗ​തി​ ​ശ്രീ​കു​മാ​റി​ന്റെ​ ​അ​ര​ങ്ങേ​റ്റ​ ​ചി​ത്ര​വും.​ ​ഒാപ്പോൾ​ ​എ​ന്ന​ ​ചി​ത്ര​വും​ ​എം.​ടി​യു​ടെ​ ​തി​ര​ക്ക​ഥ​യി​ലാ​ണ് ​കെ.​ ​എ​സ്.സേ​തു​മാ​ധ​വ​ൻ​ ​സം​വി​ധാ​നം​ ​ചെ​യ്ത​ത്.​ ​കെ.​എ​സ്.​ േ​സ​തു​മാ​ധ​വ​ന്റെ​ ​അ​വ​സാ​ന​ ​ചി​ത്ര​മായ വേ​ന​ൽ​ക്കി​നാ​വു​കൾ എം.​ടി​യു​ടെ​ ​തി​ര​ക്ക​ഥ​യി​ലായിരുന്നു.യൂ​സ​ഫ​ലി​ ​കേ​ച്ചേ​രി​യു​ടെ​ ​സം​വി​ധാ​ന​ത്തി​ലാ​ണ് ​നീ​ല​ത്താ​മ​ര​ ​ആ​ദ്യ​മാ​യി​ ​വി​രി​യു​ന്ന​ത്.​ ​ഐ.​വി.​ ​ശ​ശി​യു​ടെ​യും​ ​ഹ​രി​ഹ​ര​ന്റെ​യും​ 11​ ​സി​നി​മ​ക​ൾ​ക്ക് ​എം.​ടി​ ​തി​ര​ക്ക​ഥ​ ​എ​ഴു​തി​ .​ ​തൃ​ഷ്ണ,​ ​ഉ​യ​ര​ങ്ങ​ളി​ൽ,​ ​അ​ക്ഷ​ര​ങ്ങ​ൾ,​ ​ആ​രൂ​ഢം,​ ​ആ​ൾ​ക്കൂ​ട്ട​ത്തി​ൽ​ ​ത​നി​യെ,​ ​അ​ടി​യൊ​ഴു​ക്കു​ക​ൾ,​ ​ഇ​ട​നി​ല​ങ്ങ​ൾ,​ ​രം​ഗം,​ ​മി​ഥ്യ,​ ​അ​നു​ബ​ന്ധം,​ ​അ​ഭ​യം​ ​തേ​ടി​ ​എ​ന്നീ​ ​ചി​ത്ര​ങ്ങ​ൾ​ ​എം.​ടി.​ ​തി​ര​ക്ക​ഥ​യി​ൽ​ ​ഐ.​വി.​ ​ശ​ശി​ ​ഒ​രു​ക്കി​ .​ഇ​ട​വ​ഴി​യി​ലെ​ ​പൂ​ച്ച​ ​മി​ണ്ടാ​പ്പൂ​ച്ച,​ ​വ​ള​ർ​ത്തു​ ​മൃ​ഗ​ങ്ങ​ൾ,​ ​വെ​ള്ളം,​ ​ന​ഖ​ക്ഷത​ങ്ങ​ൾ,​ ​പ​ഞ്ചാ​ഗ്നി,​ ​ആ​ര​ണ്യ​കം,​ ​ഒ​രു​ ​വ​ട​ക്ക​ൻ​ ​വീ​ര​ഗാ​ഥ,​ ​പ​രി​ണ​യം,​ ​എ​ന്ന് ​സ്വ​ന്തം​ ​ജാ​ന​കി​ക്കു​ട്ടി,​ ​പ​ഴ​ശ്ശി​ ​രാ​ജ,​ ​ഏ​ഴാ​മ​ത്തെ​ ​വ​ര​വ് ​എ​ന്നി​വ​യാ​ണ് ​ഹ​രി​ഹ​ര​ൻ​ ​ചി​ത്ര​ങ്ങ​ൾ.​ ​എ.​ ​വി​ൻ​സെ​ന്റി​ന്റെ​ ​സം​വി​ധാ​ന​ത്തി​ൽ​ ​മു​റ​പ്പെ​ണ്ണ്,​ ​ന​ഗ​ര​മേ​ ​ന​ന്ദി,​ ​അ​സു​ര​വി​ത്ത്,​ ​നി​ഴ​ലാ​ട്ടം​ ​എ​ന്നീ​ ​നാ​ല് ​ചി​ത്ര​ങ്ങ​ളാ​ണ് ​എ​ത്തി​യ​ത് .എം.​ടി.​യു​ടെ​ ​ആ​ദ്യ​ ​തി​ര​ക്ക​ഥ​യി​ൽ​ ​പി​റ​ന്ന​ ​മു​റ​പ്പെ​ണ്ണ് ​റി​ലീ​സ് ​ചെ​യ്തി​ട്ട് ​ഡി​സം​ബ​ർ​ 24​ ​ന് 59​ ​വ​ർ​ഷം പിന്നിടുമ്പോഴാണ് ​ക​ഥാ​കാ​ര​ന്റെ​ ​വി​യോ​ഗം.വി​ൽ​ക്കാ​നു​ണ്ട് ​സ്വ​പ്ന​ങ്ങ​ളി​ലൂ​ടെ​ ​ആ​സാ​ദും​ ​പെ​രു​ന്ത​ച്ച​നി​ലൂ​ടെ​ ​അ​ജ​യ​നും​ ​ദ​യ​യി​ലൂ​ടെ​ ​വേ​ണു​വും​ ​തീ​ർ​ത്ഥാ​ട​ന​ത്തി​ലൂ​ടെ​ ​ജി.​ആ​ർ.​ ​ക​ണ്ണ​നും​ ​സ്വ​ത​ന്ത്ര​ ​സം​വി​ധാ​യ​ക​രാ​യി.
എം.​ടി.​ ​സൃ​ഷ്ടി​ച്ച​ ​ഇ​ന്ദി​ര​ ​എ​ന്ന​ ​ക​ഥാ​പാ​ത്ര​ത്തി​ലൂ​ടെ​യാ​ണ് ​താ​ൻ​ ​ഇ​ന്നും​ ​അ​റി​യ​പ്പെ​ടു​ന്ന​തെ​ന്ന് ​ന​ടി​ ​ഗീ​ത​ ​എ​ത്ര​യോ​ ​വ​ട്ടം​ ​പ​റ​ഞ്ഞു.​ ​പ​ഞ്ചാ​ഗ്നി​ ​എ​ന്ന​ ​ചി​ത്ര​ത്തി​ലൂ​ടെ​യാ​ണ് ​അ​ന്യ​ഭാ​ഷ​ക്കാ​രി​യാ​യ​ ​ഗീ​ത​യു​ടെ​ ​അ​ഭി​ന​യ​യാ​ത്ര​ ​ആ​രം​ഭി​ക്കു​ന്ന​ത് .​ ​
എം.​ടി.​ ​ക​ഥാ​പാ​ത്ര​ത്തി​ന് ​ജീ​വ​നേ​കാ​ൻ​ ​പു​തി​യ​കാ​ല​ത്ത് ​താ​ര​ങ്ങ​ൾ​ ​കൊ​തി​ക്കു​ന്നു.​ ​മ​നോ​ര​ഥ​ങ്ങ​ൾ​ ​എ​ന്ന​ ​എം.​ടി.​ ​ആ​ന്തോ​ള​ജി​യി​ൽ​ ​മ​മ്മൂ​ട്ടി,​ ​മോ​ഹ​ൻ​ലാ​ൽ​ ​എ​ന്നി​വ​രോ​ടൊ​പ്പം​ ​പു​തു​ ​ത​ല​മു​റ​യി​ലെ​ ​ഒ​ട്ടു​മി​ക്ക​ ​താ​ര​ങ്ങ​ളും​ ​അ​ണി​ ​നി​ര​ന്നു. ഫ​ഹ​ദ് ​ഫാ​സി​ൽ,​ ​ബി​ജു​മേ​നോ​ൻ,​ ​ആ​സി​ഫ് ​അ​ലി,​നരേൻ,​ പാ​ർ​വ​തി​ ​തി​രു​വോ​ത്ത്,​ ​അ​പ​ർ​ണ​ ​ബാ​ല​മു​ര​ളി,​ ​ആ​ൻ​ ​അ​ഗ​സ്റ്റി​ൻ,​ ​ദു​ർ​ഗ​ ​കൃ​ഷ്ണ,​ ​ അ​നു​മോ​ൾ,​ ​ഹ​രീ​ഷ് ​ഉ​ത്ത​മ​ൻ,​ ​ശി​വ​ദ,​ ​മ​ധു​ബാ​ല,​ ​ സു​ര​ഭി​ ​ല​ക്ഷ്മി,​ ​സ​ഞ്ജു​ ​ശി​വ​റാം​ ​എ​ന്നി​വ​ർ​ ​ആ​ദ്യ​മാ​യി​ ​എം.​ടി.​ ​ ​ക​ഥാ​പാ​ത്ര​മാ​യി.​വർഷങ്ങൾക്കുശേഷം നദിയ മൊയ്തുവും എം.ടി കഥാപാത്രത്തിന് ജീവൻ നൽകി. ​കൈ​ലാ​ഷ് ,​ ​അ​ർ​ച്ച​ന​ ​ക​വിഎ​ന്നി​വ​ർ​ ​ആ​ദ്യ​മാ​യി​ ​മു​ഖം​ ​കാ​ണി​ക്കു​ന്ന​ത് പു​തി​യ​ ​നീ​ല​ത്താ​മ​ര​യി​ലൂ​ടെയായിരുന്നു.മ​നോ​ര​ഥ​ങ്ങ​ളി​ലെ​ ​ഓ​ള​വും​ ​തീ​ര​വും,​ ​ശി​ലാ​ലി​ഖി​തം ​ ​എ​ന്നീ​ ​ചെ​റു​ ​ചി​ത്ര​ങ്ങ​ൾ​ ​സം​വി​ധാ​നം​ ​ചെ​യ്ത​ത് ​പ്രി​യ​ദ​ർ​ശ​നും.

എം​.ടി​ ത​ന്ന​ 1​1​0​ രൂ​പ​,​
ആ​ ക​സ​വു​ സാ​രി​ ഇ​ന്നും​ സൂ​ക്ഷി​ച്ച്
കു​ട്ട്യേ​ട​ത്തി​ വി​ലാ​സി​നി​

​നാ​ട​ക​ത്തി​ലൂ​ടെ​ കോ​ഴി​ക്കോ​ട് വി​ലാ​സി​നി​ എ​ന്ന് അ​റി​യ​പ്പെ​ട്ടെ​ങ്കി​ലും​ കു​ട്ട്യേ​ട​ത്തി​ വി​ലാ​സി​നി​ എ​ന്ന​ വി​ലാ​സം​ ന​ൽ​കി​യ​ത് എം​.ടി​. 1​9​7​1​ ൽ​ പി​.എ​ൻ​. സം​വി​ധാ​നം​ ചെ​യ്ത​ കു​ട്ട്യേ​ട​ത്തി​ എ​ന്ന​ ചി​ത്ര​ത്തി​ൽ​ മാ​ളൂട്ടി എ​ന്ന​ പ്ര​ധാ​ന​ ക​ഥാ​പാ​ത്ര​ത്തെ​ അ​വ​ത​രി​പ്പി​ച്ച​ത് വി​ലാ​സി​നി​ ആ​യി​രു​ന്നു​. എം​.ടി​യു​ടെ​ തി​ര​ക്ക​ഥ​യിലാണ് കു​ട്ട്യേ​ട​ത്തി​ ​. അ​ഡ്വാ​ൻ​സാ​യി​ എം​.ടി​ 1​1​0​ രൂ​പ​ വി​ലാ​സി​നി​ക്ക് ന​ൽ​കി​.
​വ​സ്ത്ര​ത്തോ​ട് വ​ലി​യ​ ക​മ്പം​ ഉ​ണ്ടാ​യി​രു​ന്ന​ വി​ലാ​സി​നി​ അ​ന്ന​ത്തെ​ ഫാ​ഷ​നു​ള്ള​ ക​സ​വ് സാ​രി​ വാ​ങ്ങി​. ആ​ സാ​രി​ വി​ലാ​സി​നി​ ഇ​ന്നും​ ഭ​ദ്ര​മാ​യി​ സൂ​ക്ഷി​ക്കു​ന്നു​. മ​രി​ച്ചു​ക​ഴി​ഞ്ഞാ​ൽ​ ത​ന്നെ​ അ​തെ​ടു​ത്ത് പു​ത​പ്പി​ക്ക​ണ​മ​ന്ന് പേ​ര​ക്കു​ട്ടി​യോ​ട് പ​റ​ഞ്ഞി​ട്ടു​ണ്ട്.
​'​'​ലോ​കം​ മു​ഴു​വ​ൻ​ താ​ൻ​ കു​ട്ട്യേ​ട​ത്തി​ വി​ലാ​സി​നി​യാ​യി​ അ​റി​യ​പ്പെ​ടാ​ൻ​ കാ​ര​ണം​ വാ​സു​വേ​ട്ട​നാ​ണ്. നൂ​റ് വ​യ​സു​വ​രെ​യെ​ങ്കി​ലും​ വാ​സു​വേ​ട്ട​ൻ​ ജീ​വി​ക്ക​ണ​മെ​ന്ന് ഞാ​ൻ​ നേ​ർ​ച്ച​ക​ൾ​ നേ​ർ​ന്നി​രു​ന്നു​. അ​ദ്ദേ​ഹ​ത്തോ​ട് ബ​ഹു​മാ​ന​വും​ സ്നേ​ഹ​വും​ ആ​രാ​ധ​ന​യു​മാ​ണ്."​"​ കു​ട്ട്യേ​ട​ത്തി​ വി​ലാ​സി​നി​ പ​റ​ഞ്ഞു​.
​കു​ട്ട്യേ​ട​ത്തി​യി​ലെ​ അ​ഭി​ന​യ​ത്തി​ന് വി​ലാ​സി​നി​ക്ക് ദേ​ശീ​യ​ പു​ര​സ്കാ​രം​ ല​ഭി​ച്ചി​രു​ന്നു​. മാ​ളൂ​ട്ടി​യെ​ പോ​ലെ​ ത​ന്റേ​ടി​യാ​യ​ ക​ഥാ​പാ​ത്രം​ കു​ട്ട്യേ​ട​ത്തി​ വി​ലാ​സി​നി​ക്ക് പി​ന്നീ​ട് ല​ഭി​ച്ച​തു​മി​ല്ല​.സി​നി​മ​ വി​ലാ​സി​നി​യോ​ട് അ​ത്ര​ സ്നേ​ഹം​ കാ​ണി​ച്ചി​ല്ല​.​ബാ​ല​ൻ​ കെ​. നാ​യ​ർ​,​ കു​തി​ര​വ​ട്ടം​ പ​പ്പു​ ,​ ബാ​ല​ൻ​ കെ​. നാ​യ​രു​ടെ​ മ​ക​ൻ​ മേ​ഘ​നാ​ഥ​ൻ​ ഉ​ൾ​പ്പെ​ടെ​ കോ​ഴി​ക്കോ​ടു​ള്ള​ നി​ര​വ​ധി​ ക​ലാ​കാ​ര​ൻ​മാ​ർക്കും ക​ലാ​കാ​രി​ക​ൾ​ക്കും​ സി​നി​മ​യി​ൽ​ എം.ടി​ അ​വ​സ​ര​ങ്ങ​ൾ​ ന​ൽ​കി​.

എം.​ടി.​ ​ക​ഥാ​പാ​ത്ര​മാ​യി​ ​
പ്രി​യ​പാ​തി​യും

എം.​ടി.​യു​ടെ​ ​അ​വ​സാ​ന​ ​സൃ​ഷ്ടി​യാ​യി​ ​പു​റ​ത്തി​റ​ങ്ങി​യ​ ​മ​നോ​ര​ഥ​ങ്ങ​ൾ​ ​എ​ന്ന​ ​ആ​ന്തോ​ള​ജി​ ​ചി​ത്ര​ത്തി​ലെ​ ​കാ​ഴ്ച​ ​എ​ന്ന​ ​ചെ​റു​ചി​ത്ര​ത്തി​ൽ​ ​പ്രി​യ​പാ​തി​ ​ക​ലാ​മ​ണ്ഡ​ലം​ ​സ​ര​സ്വ​തി​യും​ ​അ​ഭി​ന​യി​ച്ചു.​ ​ആ​ദ്യ​മാ​യാ​ണ് ​ക​ലാ​മ​ണ്ഡ​ലം​ ​സ​ര​സ്വ​തി​ ​എം.​ടി​ ​ക​ഥാ​പാ​ത്ര​ത്തി​ന് ​ജീ​വ​നേ​കു​ന്ന​ത്.​ ​ഒ​രു​ ​മു​ത്ത​ശ്ശി​ ​ക​ഥാ​​പാ​ത്ര​ത്തെ​യാ​ണ് ​അ​വ​ത​രി​പ്പി​ച്ച​ത്.​ ​ശ്യാ​മ​പ്ര​സാ​ദ് ​സം​വി​ധാ​നം​ ​ചെ​യ്ത​ ​കാ​ഴ്ച​യി​ൽ​ ​പാ​ർ​വ​തി​ ​തി​രു​വോ​ത്ത്,​ ​ന​രേ​ൻ,​ ​ഹ​രീ​ഷ് ​ഉ​ത്ത​മ​ൻ​ ​എ​ന്നി​വ​രാ​ണ് ​പ്ര​ധാ​ന​ ​താ​ര​ങ്ങ​ൾ.