
കൊച്ചി: പ്രാചീന ഇന്ത്യൻ അറിവുകളെ ആധുനിക വിദ്യാഭ്യാസ രീതികളുമായി സംയോജിപ്പിക്കുന്നതിന് ലക്ഷ്യമിട്ട് പതഞ്‌ജലി യോഗപീഠ് ഹരിദ്വാർ കാമ്പസിൽ സംഘടിപ്പിച്ച രണ്ട് ദിവസത്തെ ദേശീയ ശിൽപ്പശാല വിദഗ്ദ്ധരുടെ മികച്ച പങ്കാളിത്തത്തോടെ ശ്രദ്ധേയമായി. പരമ്പരാഗത അറിവുകളെ ആധുനിക വിദ്യാഭ്യാസവുമായി സംയോജിപ്പിക്കുന്നതിനുള്ള സ്‌പോൺസർഷിപ്പ് സ്ഥാപനമായി പതഞ്ജലിയെയാണ് കേന്ദ്ര സർക്കാരിന്റെ പുതിയ ദേശീയ സ്കൂൾ ബോർഡായ ഭാരതീയ ശിക്ഷാ ബോർഡ് ചുമതലപ്പെടുത്തിയിട്ടുള്ളത്. വിദ്യാഭ്യാസ രംഗത്തെ മുൻനിര സ്ഥാപനങ്ങളും ഇതര സംഘടനകളും ചർച്ചയിൽ പങ്കെടുത്തു. സ്‌കൂൾ പാഠ്യ പദ്ധതിയിൽ സാംസ്കാരിക പാരമ്പര്യത്തെയും ആധുനിക വിദ്യാഭ്യാസ സംവിധാനങ്ങളെയും ക്രിയാത്മകമായി കൂട്ടിച്ചേർക്കാമെന്ന് ശിൽപ്പശാല ചർച്ച ചെയ്തു. പതഞ്ജലി സ്ഥാപകൻ ബാബ രാംദേവ് ശിൽപ്പശാലയുടെ ഉദ്‌ഘാടനം നിർവഹിച്ചു. ആചാര്യ ബാലകൃഷ്‌ണ, ഭാരതീയ ശിക്ഷ ബോർഡ് എക്‌സിക്യുട്ടീവ് ചെയർമാൻ ഡോ. എൻ. പി സിംഗ് എന്നിവർ പങ്കെടുത്തു.
കാപ്ഷൻ
പതഞ്‌ജലി യോഗപീഠ് ഹരിദ്വാർ കാമ്പസിൽ സംഘടിപ്പിച്ച രണ്ട് ദിവസത്തെ ദേശീയ ശിൽപ്പശാല പതഞ്ജലി സ്ഥാപകൻ ബാബ രാംദേവ് ഉദ്‌ഘാടനം ചെയ്യുന്നു. ആചാര്യ ബാലകൃഷ്‌ണ, ഭാരതീയ ശിക്ഷ ബോർഡ് എക്‌സിക്യുട്ടീവ് ചെയർമാൻ ഡോ. എൻ. പി സിംഗ് എന്നിവർ സമീപം