റഷ്യയിലേക്ക് പോകുകയായിരുന്ന അസർബൈജാൻ എയർലൈൻസ് വിമാനം കസാക്കിസ്ഥാനിലെ അക്തൗ നഗരത്തിന് സമീപം തകർന്നുവീണു. 38 പേർ മരിച്ചതായി കസാക്കിസ്ഥാൻ അടിയന്തര മന്ത്രാലയം അറിയിച്ചതായി വാർത്താ ഏജൻസി എ.പി റിപ്പോർട്ട് ചെയ്തു.