
നമ്മളോരോരുത്തരുടെയും അദ്ധ്വാനത്തിന്റെ ഫലമാണ് ഒരു വീട് എന്നുപറയുന്നത്. താമസസ്ഥലം എന്നതിലുപരി ജീവിതത്തിലെ പല ഓർമ്മകളും നൽകുന്ന ഇടമാണ് ഓരോ വീടും. ഒരു വീട്ടിൽ താമസിക്കുമ്പോൾ നമ്മൾ നിരവധി കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്. വാസ്‌തുശാസ്‌ത്ര പ്രകാരം വീട്ടിൽ ഉപയോഗിക്കേണ്ട ഓരോ കാര്യങ്ങളും ശ്രദ്ധയോടെ വേണം തിരഞ്ഞെടുക്കാൻ. ഏതൊരു വീടിന് മുന്നിലും ഇടുന്ന ചെറിയൊരു വസ്‌തുവാണ് ചവിട്ടി. പുറത്തുനിന്നും വരുന്നവർക്ക് വീട്ടിലേക്ക് പ്രവേശിക്കുമ്പോൾ കാലിൽപറ്റിയ പൊടി അകത്തേക്ക് കയറാതിരിക്കാൻ ചവിട്ടി ഉപകാരപ്രദമാണ്.
വീട്ടിലെ പ്രധാന വാതിലിലൂടെയാണ് ലക്ഷ്‌മീ ദേവി വീട്ടിനുള്ളിൽ പ്രവേശിക്കുക എന്നാണ് വാസ്‌തു അനുസരിച്ച് കണക്കാക്കുന്നത്. വീട്ടിൽ ഐശ്വര്യമുണ്ടാകുന്നത് അങ്ങനെയാണ്. അതിനാൽ പ്രധാന വാതിലിന് മുന്നിൽ എല്ലാവരും ഇടുന്ന ചവിട്ടി വളരെ നല്ലതായിരിക്കണം. ചവിട്ടി തീരെ അഴുക്ക് പിടിച്ച് വൃത്തികേടാകാൻ അനുവദിക്കരുത്. അതിനുമുൻപ് കഴുകുകയോ മറ്റ് മാർഗ്ഗങ്ങളുപയോഗിച്ച് വൃത്തിയാക്കുകയോ വേണം. വൃത്തിയുള്ള ചവിട്ടി തന്നെ വേണം. സോഡാപ്പൊടിയിൽ ചൂടുവെള്ളവും ബേക്കിംഗ് സോഡയും ചേർത്തിളക്കി ഇതിലേക്ക് അഴുക്കുള്ള ചവിട്ടി മുക്കിവയ്‌ക്കുക. ചെളി ഇളകി എന്ന് കാണുമ്പോൾ വേഗം കഴുകിയെടുക്കണം.
അതോടൊപ്പം ചവിട്ടി കീറുകയോ, തകരുകയോ ഉപയോഗിക്കാനാകാത്ത വിധം നശിക്കുകയോ ചെയ്‌തശേഷവും അത് ഉപയോഗിക്കരുത്. എത്രയും വേഗം അത് മാറ്റി നശിപ്പിച്ചശേഷം പുതിയവ സ്ഥാപിക്കണം. ഐശ്വര്യദേവത വീട്ടിലേക്ക് കടക്കുന്നതിന് തടസമുണ്ടാകുന്ന ഒന്നും ചെയ്യാൻ പാടില്ല.