 
കൊല്ലം: ശിവഗിരി തീർത്ഥാടനത്തിന്റെ പ്രസക്തി വർദ്ധിക്കുകയാണെന്ന് ശ്രീനാരായണ ഗുരു ഓപ്പൺ സർവകലാശാല വൈസ് ചാൻസലർ ഡോ. വി.പി. ജഗതിരാജ് പറഞ്ഞു. ശ്രീനാരായണ സോദര സംഘത്തിന്റെ ആഭിമുഖ്യത്തിൽ കൊല്ലം പ്രസ് ക്ലബ്ബിൽ സംഘടിപ്പിച്ച സെമിനാറും പുസ്തക പ്രകാശനവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സോദര സംഘം പ്രസിഡന്റും ശിവഗിരി ധർമ്മ സംഘം ട്രസ്റ്റ് മുൻ അഡ്മിനിസ്‌ട്രേറ്ററുമായ ഡോ.എം.ശാർങ് ഗധരൻ രചിച്ച 'ശിവഗിരി തീർത്ഥാടന വിഷയങ്ങളുടെ കാലിക പ്രസക്തി', 'ഇത് ഗുരുദേവ നിയോഗം' എന്നീ രണ്ടു പുസ്തകങ്ങൾ ചടങ്ങിൽ പ്രകാശനം ചെയ്തു. കേരള സർവകലാശാലാ മലയാള വിഭാഗം പ്രൊഫസറും ടി.വി അവതാരകനുമായ ഡോ. ടി.കെ. സന്തോഷ് കുമാർ മുഖ്യ പ്രഭാഷണം നടത്തി. യുവജന കമ്മിഷൻ മുൻ ചെയർപേഴ്സൺ ഡോ. ചിന്താ ജെറോം, ഗ്ലോബൽ ശ്രീനാരായണ മിഷൻ വൈസ് ചെയർമാൻ എസ്. സുവർണകുമാർ, കാലിക്കറ്റ് യൂണിവേഴ്സിറ്റി അക്കാഡമിക് കോളജ് മുൻ ഡയറക്ടർ ഡോ. സി.എൻ. സോമരാജൻ, കൊല്ലം ശ്രീനാരായണ കോളേജ് മുൻ പ്രിൻസിപ്പൽ ഡോ. അനിതാ ശങ്കർ, കേരള യൂണിവേഴ്സിറ്റി സെനറ്റ് അംഗം ഡോ. സോജു സുശീലൻ, സോദര സംഘം ജനറൽ സെക്രട്ടറി എ. ലാൽ സലാം, സെക്രട്ടറി രഘു കുമാർ തുടങ്ങിയവർ പങ്കെടുത്തു.