
ഇന്ത്യയിൽ ഇലക്ട്രിക് വാഹന (ഇവി) സ്വീകാര്യത വർദ്ധിക്കുന്നതിനനുസരിച്ച് ചാർജിംഗ് അടിസ്ഥാനസൗകര്യങ്ങളുടെ വ്യാപനം ടയർ 1 നഗരങ്ങളിൽ തുടർന്ന് കൊണ്ടിരിക്കുകയാണ്. ടയർ 2, ടയർ 3 നഗരങ്ങളും അത്ര പിന്നിലല്ല. ഘനവ്യവസായ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച് 2024 സാമ്പത്തിക വർഷത്തിൽ ടയർ 2, ടയർ 3 നഗരങ്ങളിലെ ചാർജിംഗ് ശൃംഖല 96% വർദ്ധിക്കുകയുണ്ടായി. രാജ്യത്തെ അതിവേഗ ചാർജിംഗ് പോയിന്റുകളുടെ 59% ഈ മേഖലകളിലാണ്. ഇന്ത്യയിലെ വൈദ്യുത മൊബിലിറ്റിയുടെ തുടക്കക്കാർ എന്ന നിലയിൽ, ടാറ്റ ഇ.വി തങ്ങളുടെ തുറന്ന സഹകരണമാതൃകയിലൂടെ ടയർ 2, 3 നഗരങ്ങളിൽ അടക്കം ചാർജിംഗ് അടിസ്ഥാനസൗകര്യ വികസനം വേഗത്തിലാക്കുവാൻ ബന്ധപ്പെട്ട പ്രധാന സർവീസ് പ്രൊവൈഡേഴ്സുമായി പങ്കാളിത്തത്തിൽ എത്തിയിട്ടുണ്ട്.
വാഹൻ ഡാറ്റ പ്രകാരം 2023 സാമ്പത്തികവർഷത്തിൽ, മൊത്തം ഫോർവീലർ വൈദ്യുത വാഹന രജിസ്‌ട്രേഷനിൽ 49 ശതമാനവും ടയർ 2, ടയർ 3 നഗരങ്ങളിൽ ആയിരുന്നു. ഈ പ്രവണത വർദ്ധിക്കുകയും, 2024 സാമ്പത്തിക വർഷത്തിൽ ഇത് 58% ആയി ഉയരുകയും ചെയ്തു. ടയർ 1 നഗരങ്ങളിലെ വളർച്ചയെ ഗണ്യമായി മറികടന്നുകൊണ്ട് 2024 ഏപ്രിൽ മുതൽ ഡിസംബർ വരെയുള്ള സമയത്തെ കണക്ക് പ്രകാരം വളർച്ച 66% എത്തിയിരിക്കുകയാണ്. ഇത്തരം നഗരങ്ങൾക്കുള്ള മറ്റൊരു മേൽകൈ വീടുകളിൽ റൂഫ് ടോപ് സൗരോർജ്ജ വൈദ്യുതി ഉത്പാദിപ്പിക്കുന്നതിനും ചാർജിങ്ങിന് വേണ്ട സൗകര്യവും വീടുകളിൽ തന്നെ സ്ഥാപിക്കാനുള്ള അധിക സൗകര്യമാണ്. ഇത്തരത്തിൽ ചെലവ് കുറഞ്ഞതും പ്രകൃതി സൗഹാർദവുമായ ചാർജിങ് പവർ ഉപയോഗിച്ച് പൂർണമായും സീറോഎമിഷൻ ഗതാഗത രീതിയാണ് ടയർ 2, 3 നഗരങ്ങൾ വളർത്തി കൊണ്ട് വരുന്നത്.
കേരളത്തിലെ വൈദ്യുതവാഹന അടിസ്ഥാനസൗകര്യങ്ങളുടെ സവിശേഷതകൾ
എല്ലാ താലൂക്കുകളിലും ചാർജിംഗ് സൗകര്യം ഒരുക്കികൊണ്ട് ഇലക്ട്രിക് വാഹന ചാർജിംഗ് സൗകര്യങ്ങളുടെ കാര്യത്തിൽ ദേശീയ തലത്തിൽ തന്നെ മുന്നിൽ ആണ് കേരളം. ഗ്രാമീണ മേഖലകൾ ഉൾപ്പെടെ 14 ജില്ലകളിലും ഓരോ 25 കിലോമീറ്റർ ചുറ്റളവിലും ചാർജറുകൾ ഉള്ള കേരളം ചാർജിംഗ് കണക്‌ടിവിറ്റിയുടെ കാര്യത്തിൽ ദേശീയ തലത്തിൽ മാതൃകയായി മാറിയിട്ടുണ്ട്. വൈദ്യുതവാഹന സ്വീകാര്യത പ്രോത്സാഹിപ്പിക്കുന്ന കാര്യത്തിൽ, വിശേഷിച്ച് ടയർ 2, ടയർ 3 നഗരങ്ങളെ സംബന്ധിച്ചിടത്തോളം സംസ്ഥാനം മുൻനിരയിൽ തന്നെ ആണ്. സംസ്ഥാനത്തുള്ള ചാർജിംഗ് സ്റ്റേഷനുകളുടെ എണ്ണം 2022 സാമ്പത്തിക വർഷത്തിൽ 47 ആയിരുന്നത് 2025 സാമ്പത്തിക വർഷത്തിൽ (ഇന്ന് വരെ) 791 ആയി ഉയർന്നു. ഇലക്ട്രിക്ക് വാഹന മാർഗങ്ങളിലേക്ക് മാറാൻ ആഗ്രഹിക്കുന്നവർക്ക് മികച്ച അന്തരീക്ഷം ആണ് സംസ്ഥാനത്ത് വികസിച്ച് കൊണ്ടിരിക്കുന്നത്.
അടിസ്ഥാനസൗകര്യങ്ങളുടെ ശൃംഖല വ്യാപിപ്പിക്കാൻ ടാറ്റ
വൈദ്യുത വാഹന അടിസ്ഥാന അടിസ്ഥാനസൗകര്യങ്ങളുടെ ആക്കം വർദ്ധിപ്പിക്കുന്നതിന്, അടുത്ത 12-18 മാസത്തിനുള്ളിൽ ഇന്ത്യയിൽ 22,000 വൈദ്യുത വാഹന ചാർജിംഗ് സ്റ്റേഷനുകൾ സ്ഥാപിക്കാൻ ടാറ്റ ഇ.വി. ആറ് ചാർജ് പോയിന്റ് ഓപ്പറേറ്റർമാരുമായും (സി.പി.ഒ.) രണ്ട് ഓയിൽ മാർക്കറ്റിംഗ് കമ്പനികളുമായും (ഒ.എം.സി.) കൂട്ടുചേർന്നു. വർദ്ധിച്ചുവരുന്ന ആവശ്യം നിറവേറ്റാനായി ഡാറ്റയുടെയും കണക്കുകളുടെയും അടിസ്ഥാനത്തിൽ ചാർജിംഗ് സ്റ്റേഷനുകൾ കാര്യക്ഷമമായ രീതിയിൽ സ്ഥാപിക്കുകയും അവയെ മികച്ച രീതിയിൽ മാനേജ് ചെയ്യുകയും ചെയ്യാനാണ് തീരുമാനം. രാജ്യത്തെ ചാർജ്ജിംഗ് അടിസ്ഥാനസൗകര്യങ്ങളുടെ വികസനം ത്വരിതപ്പെടുത്തുന്നതിനായി വലിയ പദ്ധതിക്ക് തുടക്കമിട്ടിരിക്കുന്ന ടാറ്റ ഇ.വി ഇതിനായി ഇന്ത്യൻ റോഡുകളിലെ 1.9 ലക്ഷത്തിലധികം വൈദ്യുത വാഹനങ്ങളിൽ നിന്നുള്ള സ്ഥിതിവിവരക്കണക്കുകൾ പ്രമുഖ ചാർജ് പോയിന്റ് ഓപ്പറേറ്റർമാരുമായി പങ്ക് വെച്ചുകൊണ്ട് അവ പ്രയോജനപ്പെടുത്തും വിധം സഹകരിച്ച് പ്രവർത്തിക്കും.
വൈദ്യുത വാഹനങ്ങൾ നിത്യം ഉപയോഗിക്കുക എന്നത് ആയാസരഹിതവും സുസ്ഥിരവുമാക്കുന്നതിന് ടാറ്റ പവറുമായി കൂടിച്ചേർന്ന് ടാറ്റ ഇ.വി വൈദ്യുത വാഹനങ്ങൾക്കും റൂഫ്‌ടോപ്പ് സോളാർ സിസ്റ്റങ്ങൾക്കുമായി ഒരു സംയോജിത സാമ്പത്തിക പാക്കേജ് കൊണ്ടുവരികയാണ്. ഉപഭോക്തൃ സർവേയിലൂടെ ടാറ്റ ഇ.വി കണ്ടെത്തിയ കാര്യം 20% ഉപയോക്താക്കൾ ഇതിനോടകം തന്നെ മേൽക്കൂര സോളാർ സ്ഥാപിച്ചിട്ടുണ്ടെന്നും 93% വൈദ്യുത വാഹനങ്ങളും വീട്ടിൽ നിന്നാണ് ചാർജ് ചെയ്യുന്നത് എന്നുമാണ്. ഈ വസ്തുത പരിഗണിക്കുമ്പോൾ പരിസ്ഥിതി സൗഹൃദവും ചെലവ് കുറഞ്ഞതുമായ മൊബിലിറ്റി സൊല്യൂഷനുകളുടെ വർദ്ധിച്ചുവരുന്ന സ്വീകാര്യതയെ ആണ് ചൂണ്ടി കാണിക്കുന്നത്.