pic

സനാ: യെമനിൽ ഇസ്രയേൽ വ്യോമാക്രമണത്തിനിടെ തലനാരിഴെ രക്ഷപ്പെട്ട് ലോകാരോഗ്യ സംഘടന (ഡബ്ല്യു.എച്ച്.ഒ) തലവൻ ടെഡ്രോസ് അഥനോം ഗബ്രിയേസസ്. താനും മറ്റ് യു.എൻ സംഘാംഗങ്ങളും സുരക്ഷിതരാണെന്ന് അദ്ദേഹം അറിയിച്ചു.

വ്യാഴാഴ്ച യെമന്റെ തലസ്ഥാനമായ സനായിലെ വിമാനത്താവളത്തിൽ ഇസ്രയേൽ വ്യോമാക്രമണം നടത്തുമ്പോൾ ടെഡ്രോസും സംഘവും അവിടെയുണ്ടായിരുന്നു. അദ്ദേഹത്തിന്റെ വിമാനത്തിലെ ക്രൂ അംഗങ്ങളിൽ ഒരാൾക്ക് പരിക്കുണ്ട്.

വിമാനത്താവളത്തിൽ രണ്ട് പേരുടെ മരണവും റിപ്പോർട്ട് ചെയ്തിരുന്നു. ടെൽ അവീവിന് നേരെയുണ്ടായ ബാലിസ്‌റ്റിക് മിസൈൽ ആക്രമണത്തിന് തിരിച്ചടിയായി യെമനിലെ ഹൂതി വിമത കേന്ദ്രങ്ങൾ ലക്ഷ്യമിട്ടായിരുന്നു ഇസ്രയേലിന്റെ ആക്രമണം. രാജ്യത്തെ രണ്ട് പവർ സ്റ്റേഷനുകളിലും തുറമുഖങ്ങളിലും ഇസ്രയേൽ ബോംബിട്ടിരുന്നു.