
എ.ഐ.സി.സി ആസ്ഥാനത്ത് കോൺഗ്രസ് പ്രവർത്തക സമിതി യോഗം ചേർന്ന് മൻമോഹൻസിംഗിന്റെ നിര്യാണത്തിൽ
അനുശോചിച്ച് പ്രമേയം പാസാക്കി. സി.പി.പി അദ്ധ്യക്ഷ സോണിയ ഗാന്ധി, കോൺഗ്രസ് അദ്ധ്യക്ഷൻ മല്ലികാർജ്ജുൻ ഖാർഗെ, പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി, സംഘടനാ ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ, ജനറൽ സെക്രട്ടറി, എംപി പ്രിയങ്ക ഗാന്ധി തുടങ്ങിയവർ പങ്കെടുത്തു.
പത്തുവർഷത്തെ പ്രധാനമന്ത്രിപദത്തിൽ മതനിരപേക്ഷ, ജനാധിപത്യ മൂല്യങ്ങൾക്കായി ഉറച്ചുനിന്ന നേതാവാണ് മൻമോഹൻസിംഗ് എന്ന് സി.പി.എം പൊളിറ്റ് ബ്യൂറോ ചൂണ്ടിക്കാട്ടി. രാജ്യതാത്പര്യത്തിന് വേണ്ടിയാണെന്ന് സ്വയം വിശ്വസിച്ച നയങ്ങളാണ് അദ്ദേഹം സ്വീകരിച്ചത്. ചോദ്യം ചെയ്യപ്പെടാത്ത സത്യസന്ധതയുടെ നേതാവായിരുന്നു.
- സി.പി.എം പി.ബി