gandakasala-

ചേകാടി(വയനാട്:) ചേകാടിയിൽ ഇത് ഗന്ധകശാല കൃഷിയുടെ വിളവെടുപ്പ് കാലം. എന്നാൽ പരമ്പരാഗത നെല്ലിനമായ ഗന്ധകശാല കൃഷിയുടെ അളവ് കുറഞ്ഞുവരുന്നതായും കർഷകർ. വയനാട്ടിൽ ഏറ്റവും അധികം ഗന്ധകശാല കൃഷി ചെയ്യുന്ന പ്രദേശമാണ്‌ചേകാടി. കിലോഗ്രാമിന് 200 രൂപ വരെ വിലയുണ്ട്. കൃഷി പരിപാലനത്തിന്റെ ചെലവുകളും വർദ്ധിച്ചു. എങ്കിലും ഗന്ധകശാല അരിക്ക് ഡിമാന്റ് ഏറെയാണ് ഗന്ധകശാല അരിയെന്നപേരിൽ വ്യാജനും വിപണിയിൽ ഇറങ്ങുന്നുണ്ട് എന്നാണ് കർഷകർ പറയുന്നത്. എന്നാൽ ഒറിജിനൽ ഗന്ധകശാല ലഭിക്കണമെങ്കിൽചേകാടിയിലെത്തണമെന്നാണ് ഇവിടുത്തെ കർഷകർ പറയുന്നത്. ചെട്ടി വിഭാഗക്കാരാണ് ഗന്ധകശാല കൂടുതലായും കൃഷി ചെയ്യുന്നത്. ഇവരുടെ എല്ലാ ആചാര അനുഷ്ടാനങ്ങൾക്കും ഈ നെല്ല് അനിവാര്യമാണ്. ഇവരുടെ ആവശ്യം കഴിഞ്ഞുള്ള നെല്ലും അരിയും മാത്രമാണ് പുറമേക്ക് കൊടുക്കുക. ഗന്ധകശാല വിളവെടുപ്പിന്റെ അവസാന ഘട്ടത്തിലാണ് കർഷകർ. വയനാടിന് പുറത്തുനിന്നുള്ളവരും ഗന്ധകശാല നെല്ലും അരിയുമെല്ലാം വാങ്ങുന്നതിന്‌ചേകാടിയിൽ എത്താറുണ്ട്.