
അജിത്തിനെ നായകനാക്കി മഗിഴ് തിരുമേനി സംവിധാനം ചെയ്ത വിടാമുയർച്ചിയിലെ ആദ്യ ഗാനം പുറത്ത്. സവാദീക എന്നു തുടങ്ങുന്ന ഗാനമാണ് പുറത്തിറങ്ങിയത്. അറിവ് രചിച്ച ഗാനം ആലപിച്ചിരിക്കുന്നത് ആന്റണി ദാസൻ ആണ്. അനിരുദ്ധ് രവിചന്ദർ ആണ് ഗാനത്തിന് ഈണം നൽകിയിരിക്കുന്നത്. ശ്രീ ഗോകുലം മൂവീസ് ആണ് ചിത്രം കേരളത്തിൽ വിതരണം.
ആക്ഷൻ, ത്രിൽ, സസ്‌പെൻസ് എന്നിവക്ക് പ്രാധാന്യം നൽകിയാണ് ചിത്രം ഒരുക്കിയിരിക്കുന്നതെന്നാണ് ടീസർ നൽകുന്ന സൂചന. തൃഷയാണ് നായിക. അർജുൻ സർജ, ആരവ്, റെജീന കസാൻഡ്ര, നിഖിൽ, ദസാരഥി, ഗണേഷ് എന്നിവരും പ്രധാന വേഷത്തിലെത്തുന്നു. ലൈക്ക പ്രൊഡക്ഷൻസിന്റെ ബാനറിൽ സുബാസ്‌കരൻ നിർമ്മാണം. 2025 ജനുവരിയിൽ പൊങ്കൽ റിലീസായി ഈ ചിത്രം റിലീസ് ചെയ്യും. ഛായാഗ്രഹണം ഓം പ്രകാശ്, എഡിറ്റിംഗ് എൻ ബി ശ്രീകാന്ത്, കലാസംവിധാനം മിലൻ, സംഘട്ടന സംവിധാനം സുപ്രീം സുന്ദർ, വസ്ത്രാലങ്കാരം അനു വർദ്ധൻ, വിഎഫ്എക്സ് ഹരിഹരസുധൻ, സ്റ്റിൽസ് ആനന്ദ് കുമാർ, ഡിസ്ട്രിബൂഷൻ പാർട്ണർ ഡ്രീം ബിഗ് ഫിലിംസ്, പി.ആർ.ഒ ശബരി.