
കേന്ദ്രമന്ത്രി ആയതിന് ശേഷം സുരേഷ് ഗോപി അഭിനയിച്ച ആദ്യചിത്രം ഒറ്റക്കൊമ്പന്റെ ചിത്രീകരണം തിരുവനന്തപുരത്ത് ആരംഭിച്ചു. നവാഗതനായ മാത്യൂസ് തോമസ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ പാലാ കുരുവിനാൽ കുന്നേൽ കുറുവച്ചൻ എന്ന കഥാപാത്രത്തെയാണ് സുരേഷ് ഗോപി അവതരിപ്പിക്കുന്നത്. ഡിസംബർ 31ന് സുരേഷ് ഗോപി ജോയിൻ ചെയ്യും. കഴിഞ്ഞ ദിവസമാണ് ചിത്രത്തിന്റെ ചിത്രീകരണം സെൻട്രൽ ജയിലിൽ തുടങ്ങിയത്. തെന്നിന്ത്യൻ താരം അനുഷ്ക ഷെട്ടിയാണ് നായിക. ബിജു മേനോന് നിശ്ചയിച്ച വേഷം ഇന്ദ്രജിത്താണ് അവതരിപ്പിക്കുന്നത്. ഡിസംബർ 30ന് ഇന്ദ്രജിത്ത് ജോയിൻ ചെയ്യും. വിജയരാഘവൻ, ലാലു അലക്സ്, ചെമ്പൻ വിനോദ്, ജോണി ആന്റണി, ബിജു പപ്പൻ, സുചിത്ര നായർ എന്നീ താരങ്ങളും നിരവധി പുതുമുഖങ്ങളും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. ബോളിവുഡിൽ നിന്നായിരിക്കും പ്രതിനായകൻ. ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ശ്രീഗോകുലം ഗോപാലൻ നിർമ്മിക്കുന്ന ചിത്രം ക്ലീൻ ഫാമിലി ഇമോഷൻ ത്രില്ലെർ ഡ്രാമയിലാണ് ഒരുക്കുന്നത്. തിരുവനന്തപുരം, കോട്ടയം, പാലാ, ഈരാറ്റുപേട്ട കൊച്ചി, ഹോങ്കോങ് എന്നിവിടങ്ങളിലായി ട്ടാണ് ഈ ചിത്രത്തിന്റെ ചിത്രീകരണം പൂർത്തിയാകുന്നത്.
രചന: ഷിബിൻ ഫ്രാൻസിസ്, ഗാനങ്ങൾ: വയലാർ ശരത്ച്ചന്ദ്ര വർമ്മ, സംഗീതം: ഹർഷവർദ്ധൻരമേശ്വർ, ഛായാഗ്രഹണം: ഷാജികുമാർ, എഡിറ്റിംഗ്: വിവേക് ഹർഷൻ, കലാസംവിധാനം: ഗോകുൽ ദാസ്, മേക്കപ്പ്: റോണക്സ് സേവ്യർ, കോസ്റ്റ്യും ഡിസൈൻ: അനീഷ് തൊടുപുഴ, ക്രിയേറ്റീവ് ഡയറക്ടർ: സുധീർ മാഡിസൺ, കാസ്റ്റിംഗ് ഡയറക്ടർ: ബിനോയ് നമ്പാല, ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടേർസ്: കെ.ജെ. വിനയൻ. ദീപക് നാരായൺ, പ്രൊഡക്ഷൻ മാനേജേർ: പ്രഭാകരൻ കാസർകോഡ്, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്സ്: നന്ദു പൊതുവാൾ, ബാബുരാജ് മനിശ്ശേരി
പ്രൊഡക്ഷൻ കൺട്രോളർ: സിദ്ദു പനയ്ക്കൽ, കോ പ്രൊഡ്യൂസേർസ്: ബൈജു ഗോപാലൻ, വി.സി. പ്രവീൺ, എക്സിക്കുട്ടീവ് പ്രൊഡ്യൂസർ: കൃഷ്ണമൂർത്തി, ഫോട്ടോ: റോഷൻ, പിആർഒ വാഴൂർ ജോസ്,ശബരി