career

കേന്ദ്ര സർക്കാർ സ്ഥാപനത്തിൽ ജോലി നേടാൻ സുവർണാവസരം. ഇന്ത്യ പോസ്​റ്റ് പേയ്‌മെന്റ് ബാങ്കിലാണ് (ഐപിപിബി) ഉദ്യോഗാർത്ഥികൾക്ക് അവസരം. വിവിധ തസ്തികകളിലായി 68 ഒഴിവുകളിലേക്കാണ് ഉദ്യോഗാർത്ഥികളെ വിളിച്ചിരിക്കുന്നത്. സ്‌പെഷ്യലിസ്​റ്റ് ഓഫീസർ തസ്തികയിലേക്കും വിളിച്ചിട്ടുണ്ട്. മാസം തോറും 1.4 ലക്ഷം മുതൽ 2.25 ലക്ഷം വരെ ശമ്പളം ലഭിക്കും.


ഒഴിവുകൾ
അസിസ്​റ്റന്റ് മാനേജർ (ഐടി)- 54 ഒഴിവുകൾ
സൈബർ സെക്യൂരി​റ്റി വിദഗ്ദൻ -ഏഴ് ഒഴിവുകൾ
മാനേജർ ഐടി പേയ്‌മെന്റ് സിസ്​റ്റം- ഒരു ഒഴിവ്
മാനേജർ ഐടി ഇൻഫ്രാസ്ട്രക്ച്ചർ -രണ്ട് ഒഴിവുകൾ
മാനേജർ ഐടി എന്റർപ്രൈസ് ഡാ​റ്റ വെയർഹൗസ് -ഒരു ഒഴിവ്
സീനിയർ മാനേജർ- ഒരു ഒഴിവ്
സീനിയർ മാനേജർ ഐടി ഇൻഫ്രാസ്ട്രക്ച്ചർ -ഒരു ഒഴിവ്
സീനിയർ മാനേജർ ഐഡി വെൻഡർ- ഒരു ഒഴിവ്


യോഗ്യത
ഓരോ തസ്തികകൾക്കും വ്യത്യസ്ത യോഗ്യതകളാണ്. കമ്പ്യൂട്ടർ സയൻസിൽ ബിടെക് ബിരുദമുളളവരും വിവരസാങ്കേതിക മേഖലയിൽ ഒരു വർഷത്തെ പ്രവൃത്തി പരിചയമുളളവരുമാണ് അസിസ്​റ്റന്റ് മാനേജർ തസ്തികയിലേക്ക് അപേക്ഷ സമർപ്പിക്കേണ്ടത്. കൂടുതൽ വിവരങ്ങൾ ഔദ്യോഗിക വെബ്‌സൈ​റ്റിൽ ഉണ്ട്. ജനുവരി പത്ത് മുതൽ അപേക്ഷകൾ സമർപ്പിക്കാം. ഐപിപിബിയുടെ ഔദ്യോഗിക വെബ്‌സൈ​റ്റിലൂടെയാണ് (http://www.ippbonline.com) അപേക്ഷിക്കേണ്ടത്. ജനറൽ വിഭാഗത്തിലുളളവർ 750 രൂപ അപേക്ഷാഫീസായി അടയ്ക്കണം. എസ്‌സി, എസ്ടി, പിഡബ്യൂഡി വിഭാഗത്തിലുളളവർ 150 രൂപയും അടയ്ക്കണം.