
''വിശ്വാസത്തോടെയുള്ള പ്രാർത്ഥനരോഗിയെ സുഖപ്പെടുത്തും (യാക്കോബ് 5:15), ........"
'ഞാൻ നിനക്ക് വീണ്ടും ആരോഗ്യം നൽകും. നിന്റെ മുറിവുകൾ സുഖപ്പെടുത്തും (ജറെമിയ 30:17). ........."
ഈ രണ്ട് ബൈബിൾ വാക്യങ്ങളാണ് പ്രമുഖഹോമിയോ ചികിത്സക ഡോ. ഷാൻസി റെജിയുടെ ഊന്നുവടികൾ.ഹോമിയോ മരുന്നിന്റെ കൈപ്പുണ്യവുമായി ആയിരങ്ങൾക്ക്രോഗസൗഖ്യമേകുന്ന ഈ ആതുര ശുശ്രൂഷകയുടെ ചികിത്സാ നൈപുണ്യം ഇന്ന് നാടാകെ പരക്കുകയാണ് ;പഴകിയരോഗങ്ങളെന്തുമാകട്ടെ ചികിത്സിച്ച് േദമാക്കാൻഡോ. ഷാൻസി റെജിക്ക് കഴിയുന്നുണ്ട്.
വർഷങ്ങളായുള്ള വിവിധരോഗങ്ങൾക്കൊണ്ട് വലയുന്ന നൂറുകണക്കിനാളുകളാണ്ഡോ. ഷാൻസിയെതേടി പാലാ പ്രവിത്താനത്തേക്ക് വണ്ടികയറുന്നത്.
കോഴിക്കോട് സ്വദേശിയായ 53കാരി വീട്ടമ്മ. ഒരു വർഷം മുന്നേ ഈ വീട്ടമ്മയുടെ സംസാര ശബ്ദം കുറഞ്ഞു കുറഞ്ഞു വന്നു. ഒടുവിൽ ശബ്ദം പൂർണ്ണമായും നിലച്ചു. വിവിധ ആശുപത്രികളിൽ കാണിച്ചു.വോക്കൽകോർഡിലെ മുഴയാണ് പ്രശ്നമായി കണ്ടത്. നാലഞ്ച് മാസത്തോളം പല ആശുപത്രികളിൽ മാറിമാറി ചികിത്സ. ഒരു കുറവുമില്ല. ഒരു മാസത്തോളം സംസാരിക്കാനേ പാടില്ലെന്നഡോക്ടർമാരുടെ വാക്കുകളും ഈ വീട്ടമ്മകേട്ടു. വീണ്ടും ചെന്നു ആശുപത്രിയിൽ. ഇനി ശസ്ത്രക്രിയ മാത്രമേ രക്ഷയുള്ളൂ. അവർ വിധിയെഴുതി. ഇതിനിടെയാണ് ആരോ പറഞ്ഞുകേട്ട്ഡോ. ഷാൻസി റെജിയുടെ ക്ലിനിക്കിലേക്ക് അവസാന പ്രതീക്ഷയെന്ന നിലയിൽ എത്തിയത്. വിശദമായരോഗ വിവരംകേട്ടഡോക്ടർ ഒരു തുള്ളിമരുന്ന് കൊടുത്തു. മൂന്ന് ദിവസം കഴിഞ്ഞതേ വീട്ടമ്മയുടെ ശബ്ദം അല്പാല്പമായി തിരിച്ചുകിട്ടിത്തുടങ്ങി. രണ്ടാഴ്ചയായതോടെ പഴയപോലെ ശബ്ദം തിരികെ കിട്ടി. ഒരു പരീക്ഷണമെന്ന നിലയിൽ വീണ്ടും ആശുപത്രിയിലെത്തി പരിശോധിച്ചപ്പോൾവോക്കൽകോർഡിലെ മുഴ കാണാനേയില്ല !
14 വയസ്സുള്ള ആൺകുട്ടി. ഒൻപതാം ക്ലാസിൽ പഠിക്കുന്നു. ഒന്നരവർഷം മുമ്പ് ചുമ വന്നു. വീണ്ടും അതാവർത്തിച്ചു. പിന്നീട് ചുമയോടൊപ്പം വല്ലാത്ത ശബ്ദമുയർന്നു തുടങ്ങി. ആകെ ഭയന്ന മാതാപിതാക്കൾകേരളത്തിലെ പ്രശസ്തമായ പല ആശുപത്രികളിലും കുട്ടിയുമായെത്തി. ചുമയ്ക്കൊപ്പം ശ്വാസം മുട്ടലുകൂടിയായി. ഒരു മെഡിക്കൽകോളേജിൽ നിന്ന് തുടർച്ചയായി ഇൻഹെയ്ലർ ഉപയോഗിച്ചു. ഒരു കുറവുമില്ല. കുട്ടിയുടെയും വീട്ടുകാരുടെയും ഉറക്കവും നഷ്ടപ്പെട്ടു. ഒടുവിൽ ഇക്കഴിഞ്ഞ സെപ്റ്റംബറിൽ കുട്ടിയെയും കൂട്ടി അവർ ഡോ.ഷാൻസി റെജിയെ സമീപിച്ചു. ഒരു തുള്ളി മരുന്നും കുറച്ച് ഗുളികകളും കൊടുത്തു. രണ്ടാം ദിവസം മുതൽ കുട്ടി സുഖമായി ഉറങ്ങാൻ തുടങ്ങി. ഒരാഴ്ച കഴിഞ്ഞപ്പോൾ ചുമയും വലിയ ശബ്ദവും ശ്വാസംമുട്ടലും പൂർണമായും മാറി.ഒരു വർഷമായി സ്കൂളിൽപോകാതിരുന്ന കുട്ടി ഈ ഒക്ടോബർ മാസം മുതൽ സ്കൂളിൽപോയി തുടങ്ങി.
കണ്ടാൽ അറപ്പുളവാക്കുംവിധംദേഹത്തെ തൊലികൾ അടർന്നുവീഴുന്നസോറിയാസിസുമായി വർഷങ്ങളോളം വിഷമിച്ച 53കാരൻ. ഈ വർഷം ആദ്യമാണ് ഡോ.ഷാൻസിയുടെ ചികിത്സയ്ക്കെത്തുന്നത്. അഞ്ചു മാസത്തെ മരുന്നുകൊണ്ട്രോഗംഭേദമായി. ഇപ്പോൾ പഴയതുപോലെ ദേഹമാകെ നല്ല ചർമ്മം വന്നു........ ഈ പറഞ്ഞതൊക്കെ ചുരുക്കുംചില ഉദാഹരണങ്ങൾ മാത്രം. ഇങ്ങനെ എത്രയോ രോഗികളാണ്ഡോ. ഷാൻസി റെജിയുടെ ചികിത്സയിൽഹോമിയോ മരുന്നിന്റെ ബലത്തിൽ ജീവിതം തിരിച്ചുപിടിച്ചത്.
മാനസിക ലക്ഷണം നോക്കിയാണ് 
പ്രധാന ചികിത്സ
''ഹോമിയോയിൽ ചികിത്സ രോഗത്തിനല്ല,രോഗിക്കാണ്. ഒരേ രോഗമുള്ളവർക്കും അവരുടെ വിശദമായ ജീവചരിത്രം പരിശോധിച്ച് വ്യത്യസ്ത മരുന്നുകളാണ് നൽകുന്നത്. മാനസികമായ ലക്ഷണങ്ങൾക്കാണ് ചികിത്സയിൽ ഞാൻ പ്രാധാന്യം കൊടുക്കുന്നത്''.ഡോ. ഷാൻസി റെജി 'കേരളകൗമുദി"യോട് പറഞ്ഞു. ഇതിന് അടുത്തകാലത്തുണ്ടായ ഒരു ഉദാഹരണവുംഡോക്ടർ വിശദീകരിച്ചു;
13കാരനായ ഒരു ആൺ കുട്ടി. ഒന്നരവർഷം മുമ്പ് മുതൽ കുട്ടിക്ക് വലിയ നടുവേദനയാണ്. ക്ലാസിൽ ഇരിക്കാൻപോലും പറ്റുന്നില്ല. ക്ലാസ്സിൽ പ്രത്യേകം കുഷ്യനിട്ട കസേര കൊടുത്തിട്ടും കുട്ടി ഞെളിപിരി കൊള്ളുകയാണ്. ഒരുപാട് ആശുപത്രികൾ കയറിയിറങ്ങി. അസ്ഥിരോഗ വിദഗ്ധർ പലരെ കാണിച്ചു. ബെഡ് റെസ്റ്റ് ഉൾപ്പെടെ പല ചികിത്സാ മാർഗ്ഗങ്ങളും പരീക്ഷിച്ചു.വേദനയ്ക്ക് ഒരു കുറവുമുണ്ടായില്ല. ആരോ പറഞ്ഞുകേട്ട് ഡോ. ഷാൻസി റെജിയുടെ അടുത്ത് കുട്ടിയെ കൊണ്ടുവന്നു.ഡോക്ടറുടെ മുന്നിലെ കസേരയിൽ ഇരിക്കാൻപോലും ആവാതെ കുട്ടി കരഞ്ഞു. ഇതിനിടയിൽ മാതാപിതാക്കളെ മാറ്റി നിർത്തി കുട്ടിയോട്ഡോക്ടർ വിശദമായി സംസാരിച്ചു. കുട്ടിയുടെ പിതാവിന് മലബാറിൽ സ്ഥലമുണ്ട്. കഴിഞ്ഞ അവധിക്കാലത്ത് അച്ഛനോടൊപ്പം മലബാറിലെ ഒറ്റപ്പെട്ട സ്ഥലത്തുള്ള വീട്ടിൽ കുട്ടി പോയി. ഒരു ദിവസം വീട്ടുമുറ്റത്ത് നിന്ന കുട്ടിയെ അതിലെ വന്ന ഒരു നായ ഓടിച്ചു.പേടിച്ചോടിയ കുട്ടി എടുത്തടിച്ച് വീണു. കാര്യമായ പരിക്കൊന്നും കാണാനുണ്ടായില്ല. എന്നാൽ കുട്ടിയുടെ മനസ്സിൽ ഈപേടി ഒരുവേദനയായി മാറി. അതാണ് നടുവേദനയ്ക്ക് കാരണമായത്.
ഹോമിയോപ്പതിയുടെ മെറ്റീരിയ മെഡിക്കാ എന്ന ബുക്കിൽ ഇതിന് കൃത്യമായ മരുന്ന്രേഖപ്പെടുത്തിയിരുന്നത് ഡോ. ഷാൻസി റെജി കുട്ടിക്ക് കൊടുത്തു. പിറ്റേ ദിവസം മുതൽ കുട്ടിയുടെ നടുവേദന കുറഞ്ഞുവന്നു. നായയോടുള്ള ഭയം മനസ്സിൽ ഉറഞ്ഞുകൂടിയതായിരുന്നു നടുവേദനയ്ക്ക് കാരണമെന്ന്ഡോ. ഷാൻസി റെജി വിശദീകരിച്ചു. ഇത്തരം നൂറുനൂറ് ''രോഗങ്ങളുടെ"" അടിസ്ഥാന കാരണം എപ്പോഴെങ്കിലും മനസ്സിലുണ്ടായ മുറിവുംപേടിയുമാണെന്ന് ഒരുപാട് തവണ തെളിഞ്ഞിട്ടുണ്ടെന്ന്ഡോ. ഷാൻസി റെജി സമർത്ഥിക്കുന്നു.
പല വിധ മാറാരോഗങ്ങൾക്കുംഹോമിയോപ്പതിയിൽ കൃത്യമായ മരുന്നുണ്ടെന്ന്ഡോ. ഷാൻസി റെജി ഉറപ്പിച്ചു പറയുന്നു പ്രവിത്താനത്തെ അൽഫോൻസ് ക്ലിനിക്കിൽ രാവിലെ മുതൽ വൈകിട്ടുവരെയുള്ളരോഗികളുടെ നീണ്ട നിര തന്നെയാണ് ഇതിന് തെളിവ്.
സോറിയാസിസ്, കൊവിഡിന്ശേഷമുള്ള വിവിധ അസുഖങ്ങൾ പ്രത്യേകിച്ച് വൃദ്ധജനങ്ങൾക്കുള്ള അസുഖങ്ങൾ, ഓട്ടിസത്തിനുള്ള ചികിത്സ തുടങ്ങിയവയിൽ സ്പെഷ്യലൈസ് ചെയ്തിരിക്കുന്നഡോ. ഷാൻസി റെജി ഒരു വർഷംമുൻപ് ദുബായിൽ നടന്ന അന്താരാഷ്ട്ര ആയുഷ് സമ്മേളനത്തിൽ പങ്കെടുക്കുകയുംഹോമിയോ ചികിത്സയെക്കുറിച്ച് പ്രബന്ധം അവതരിപ്പിക്കുകയും ചെയ്തിരുന്നു.
പ്രവിത്താനത്തെ ക്ലിനിക്കിനൊപ്പം പാലാ ചേർപ്പുങ്കലിലുള്ള മാർസ്ലീവാ സൂപ്പർ സ്പെഷ്യാലിറ്റിഹോസ്പിറ്റലിൽ ആയുഷ് വിഭാഗത്തിൽ ജെറിയാട്രിക് കെയർ യൂണിറ്റിൽ കൺസൾട്ടന്റുകൂടിയാണ്ഡോ. ഷാൻസി.
കൊവിഡിന്ശേഷം വൃദ്ധജനങ്ങൾക്ക് ചെറുതും വലുതുമായ വിവിധ അസുഖങ്ങൾ കണ്ടുവരുന്നതായിഡോ. ഷാൻസി റെജി പറഞ്ഞു. പലപ്പോഴും ഇത്തരം അസുഖങ്ങൾക്ക് കാരണമാകുന്നത് സ്വഭാവ വൈകല്യങ്ങളും ചെറിയ തലത്തിലുള്ള മാനസിക പ്രശ്നങ്ങളുമാണെന്നുംഡോക്ടർ ചൂണ്ടിക്കാട്ടുന്നു.
അതുപോലെ തന്നെകോവിഡിന്ശേഷം കുട്ടികളിലും മുതിർന്നവരിലും ഒരുപോലെ കാണുന്നരോഗപ്രതിരോധശേഷിയുടെ അല്ലെങ്കിൽ ഇമ്മ്യൂണിറ്റിയുടെ കുറവുമൂലമുള്ള വിട്ടുമാറാത്ത ചുമയ്ക്കും ജലദോഷത്തിനും അതിനോട് അനുബന്ധിച്ചുള്ളരോഗങ്ങൾക്കുംഹോമിയോപ്പതിയിൽ ഫലപ്രദമായ ചികിത്സയുണ്ട്.
വയോജനങ്ങളുടെ ചികിത്സയ്ക്ക് കൂടുതൽ പ്രാമുഖ്യം നൽകുന്നഡോ. ഷാൻസി മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രായമായവർ അനുഭവിക്കുന്ന പലവിധ മാറാരോഗങ്ങൾക്ക്ഹോമിയോപ്പതിയും ആയുർവേദവും നാച്ചുറോപ്പതിയും കൂടി സമന്വയിപ്പിച്ചുകൊണ്ടുള്ള കിടത്തി ചികിത്സയ്ക്കുംനേതൃത്വംനൽകുന്നു.
ഡോക്ടറെനേരിൽ കാണണമെങ്കിൽ മുൻകൂട്ടി ബുക്ക് ചെയ്യണം. ക്ലിനിക്കിലെ തിരക്കുകൾക്കിടയിലും വിവിധ അനാഥാലയങ്ങളിലും മറ്റുമായി സൗജന്യ ചികിത്സയ്ക്കും ഡോക്ടർ സമയം കണ്ടെത്തുന്നുണ്ട്. സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്നവരാണെങ്കിലും ഒരു മടിയും കൂടാതെ ഡോ. ഷാൻസിയുടെ ക്ലിനിക്കിൽ ചെല്ലാവുന്നതാണ്.
പാലാ രൂപതാ ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട് തിരുമേനിയുടെ പ്രത്യേക താല്പര്യവും പ്രയത്നവും കൊണ്ടാണ് ഇതര വൈദ്യശാസ്ത്രത്തിന്റെ എല്ലാ ഗുണങ്ങളും പല വിധ മാറാരോഗങ്ങളാൽ വിഷമിക്കുന്ന അനേകംരോഗികൾക്ക് പ്രയോജനപ്പെടുത്താൻ കഴിയുന്നതെന്ന് ഡോ. ഷാൻസി ചൂണ്ടിക്കാട്ടുന്നു.
വയോജനങ്ങൾക്ക് സംഭവിക്കുന്ന മരണഭീതി, ഉൾഭയം എന്നിവയ്ക്കും വിദഗ്ധ ചികിത്സയുണ്ട്. പലപ്പോഴും ശാരീരിക പ്രശ്നങ്ങളായിട്ട് മാറുന്നത് ഇത്തരംപേടികളുടെ അനന്തര ഫലമാണ്. കുട്ടികളിലെ സ്വഭാവവൈകല്യം, പഠനത്തിലുള്ള താത്പര്യക്കുറവ്, മൊബൈൽ അഡിക്ഷൻ തുടങ്ങിയവയ്ക്കുംഹോമിയോയിൽ നൂറുശതമാനം ഫലപ്രദമായ ചികിത്സയുണ്ടെന്ന്ഡോ. ഷാൻസി റെജി പറഞ്ഞു.
കഴിഞ്ഞ കാൽനൂറ്റാണ്ടായിഹോമിയോ ചികിത്സാ രംഗത്തുള്ളഡോ. ഷാൻസി റെജി എല്ലാ വെള്ളിയാഴ്ചയുമാണ് മാർ സ്ലീവാ മെഡിസിറ്റിയിൽരോഗികളെ കാണുന്നത്. ആഴ്ചയിലെ ബാക്കി അഞ്ച് ദിവസവും പ്രവിത്താനത്തെ ക്ലിനിക്കിൽഡോക്ടർ ഉണ്ടാവും.
ചികിത്സയും പ്രാർത്ഥനയുമാണ്
ഡോക്ടർ ഷാൻസിയുടെ ജീവിതം
ആഴ്ചയിലെ ആറു ദിവസംരോഗികളെ ചികിൽസിക്കുകയും ശനിയാഴ്ചകളിൽ രാത്രിസമയം മുഴുവൻ പ്രാർത്ഥനയിലായിരിക്കാനുമായി സമയം കണ്ടെത്തുന്ന ഡോ. ഷാൻസി റെജി കഴിഞ്ഞ എട്ടു വർഷമായി തുടരുന്ന ഒരു ദിനചര്യയാണിത്.പ്രാർത്ഥനയും ഉപവാസവും അതിലേറെ ദാനധർമ്മവും ആയിരിക്കണം നമ്മുടെ നിക്ഷേപം.കൃത്യമായ ഒരു മരുന്നിലേക്ക് തന്നെക്കൊണ്ടെത്തിക്കുന്നതിൽ പ്രാർത്ഥനയ്ക്കു് പ്രധാന പങ്കുണ്ടെന്നുഡോ. ഷാൻസി റെജി സാക്ഷ്യപ്പെടുത്തുന്നു.
ഡോക്ടറുടെഫോൺ : 94951 89196
ബുക്കിംഗിനു വിളിക്കേണ്ടനമ്പർ : 62823 16722
ലാൻഡ്ഫോൺ: 04822 224400
Email: alphonsehomoeo@gmail.com
Website: alphonsehomoeo.com
ഡോ. ഷാൻസിയുടെ കുടുംബം
റിട്ടയേർഡ്പോലീസ് ഓഫീസറായ (സെൻട്രൽ ഗവൺമെന്റ്) പാലാ മുളയ്ക്കൽ റെജിതോമസാണ്ഡോ. ഷാൻസി റെജിയുടെ ഭർത്താവ്. ആർദ്ര അൽഫോൻസ് റെജി (എം.ബി.ബി.എസ്. മൂന്നാം വർഷം, സെന്റ്ജോൺസ്കോളേജ്, ബാംഗ്ലൂർ), എയ്ഞ്ചല അൽഫോൻസ് റെജി (10-ാം ക്ലാസ് വിദ്യാർത്ഥിനി, ചാവറ പബ്ലിക് സ്കൂൾ, പാലാ),ജോസഫ് എം. റെജി (6-ാം ക്ലാസ് വിദ്യാർത്ഥി, ചാവറ പബ്ലിക് സ്കൂൾ, പാലാ) എന്നിവരാണ് മക്കൾ. പാലായ്ക്കടുത്ത് കാനാട്ടുപാറയിലാണ്ഡോ. ഷാൻസി റെജിയും കുടുംബവും താമസിക്കുന്നത്.
ലേഖകന്റെ നമ്പർ: 94465 79399