lovely

മാത്യു തോമസിനെ നായകനാക്കി ദിലീഷ് കരുണാകരൻ സംവിധാനം ചെയ്യുന്ന ലൗലി എന്ന ചിത്രത്തിന്റെ ത്രീഡി ട്രെയിലർ പുറത്ത്. ചിത്രത്തിൽ നായികയായെത്തുന്നത് ഒരു ഈച്ചയാണെന്നതാണ് ശ്രദ്ധേയം. ഒരു ആനിമേറ്റഡ് ക്യാരക്ടർ മുഖ്യ കഥാപാത്രമായെത്തുന്ന ഹൈബ്രിഡ് ചിത്രം എന്ന പ്രത്യേകതയും ലൗലിയ്ക്കുണ്ട്. മനോജ് കെ. ജയൻ, കെ.പി.എ.സി ലീല തുടങ്ങിയവരാണ് പ്രധാനവേഷങ്ങളിലെത്തുന്നത്. ചിത്രത്തിന്റെ ട്രെയിലർ കുട്ടികളെയും കുടുംബങ്ങളെയും ഒരേപോലെ ആകർഷിക്കുമെന്നാണ് പ്രതീക്ഷ.

ആനിമേറ്റഡ് ക്യാരക്ടർ ഈച്ചയുടെ സീനുകൾ 45 മിനിറ്റോളമുണ്ട്. നായികയായെത്തുന്ന ഈച്ചയ്ക്ക് ശബ്ദം കൊടുത്തിരിക്കുന്നത് നടി ഉണ്ണിമായ പ്രസാദാണ്. സെമി ഫാന്റസി ജോണറിലെത്തുന്ന ചിത്രം നിർമിക്കുന്നത് വെസ്റ്റേൺ ഗട്ട്സ് പ്രൊഡക്ഷൻസിന്റെയും നേനി എന്റർടെയ്ൻമെന്റ്സിന്റേയും ബാനറിൽ ശരണ്യ സി. നായരും ഡോ. അമർ രാമചന്ദ്രനും ചേർന്നാണ്. ഛായാഗ്രഹണം: ആഷിഖ് അബു, സംഗീത സംവിധാനം: വിഷ്ണു വിജയ്, എഡിറ്റിംഗ്: കിരൺ ദാസ്, പ്രൊഡക്ഷൻ ഡിസൈൻ: ജ്യോതിഷ് ശങ്കർ, കോ പ്രൊഡ്യൂസർ: പ്രമോജ് ജി ഗോപാൽ, ആർട്ട്: കൃപേഷ് അയ്യപ്പൻകുട്ടി, പ്രൊഡക്ഷൻ കൺട്രോളർ: കിഷോർ പുരക്കാട്ടിരി, സി.ജി.ഐ ആൻഡ് വി.എഫ്.എക്സ്: ലിറ്റിൽ ഹിപ്പോ സ്റ്റുഡിയോസ്, ക്യാരക്ടർ ഡിസൈൻ: അഭിലാഷ്, പി.ആർ.ഒ: എ.എസ് ദിനേശ്, ആതിര ദിൽജിത്ത്.