
സ്വീഡനിലെ വർക്ക് പെർമിറ്റ്, തൊഴിൽ വിസ എന്നിവയിൽ 2025ൽ ഏറെ മാറ്റം നിലവിൽ വരുന്നു. ഐ.ടി, ഹെൽത്ത് കെയർ, നിർമ്മാണം എന്നിവയിൽ സ്കിൽഡ് പ്രൊഫഷണലുകൾക്ക് സ്വീഡനിൽ സാദ്ധ്യതയേറെയുണ്ട്. നഴ്സിംഗ്, എൻജിനിയറിംഗ്, ടീച്ചിംഗ്, ആർക്കിടെക്ച്ചർ, നിർമാണം, ഡെന്റിസ്ട്രി, സൈക്കോളജി, ഇലക്ട്രിഷ്യൻ, ഐ.ടി രംഗങ്ങളിൽ അവസരങ്ങൾ ഏറെയുണ്ട്.
MEXT 2025 സ്കോളർഷിപ് @ ജപ്പാൻ
ജപ്പാനിലെ യോക്കോഹാമ നാഷണൽ യൂണിവേഴ്സിറ്റിയിൽ MEXT 2025 സ്കോളർഷിപ്പിന് അപേക്ഷിക്കാം. സുസ്ഥിര വികസനം, എൻജിനിയറിംഗ് , സോഷ്യൽ സയൻസസ്, അർബൻ ഇനവേഷൻ എന്നിവയിൽ ഉപരിപഠനത്തിനും ഗവേഷണത്തിനും സ്കോളർഷിപ് ലഭിക്കും. ബിരുദാനന്തര പഠനം പൂർത്തിയാക്കിയവർക്ക് അപേക്ഷിക്കാം. www.in.emb -japan.go.jp
ഭാവി സ്കില്ലുകൾക്ക് പ്രാധാന്യമേറുന്നു
ഭാവി തൊഴിലുകൾക്കിണങ്ങിയ ഭാവി സ്കില്ലുകൾ ഫ്യൂച്ചർ സ്കിൽസ് എന്ന പേരിലാണ് അറിയപ്പെടുന്നത്. സ്കിൽ വികസനം ലക്ഷ്യമിട്ട് ഫ്യൂച്ചർ ഇനവേഷൻ, സ്കില്ലുകൾ എന്നിവയ്ക്ക് പ്രാധാന്യമേറുന്നു. ഇതിനുതകുന്ന രീതിയിൽ ഭാവി സ്കില്ലുകൾ രൂപപ്പെടുത്തിയെടുക്കണം. ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾ അപ്പ് സ്കില്ലിംഗ്, റിസ്കില്ലിംഗ് പ്രോഗ്രാമുകൾ എന്നിവ ഭാവി തൊഴിലുകൾക്കനുസരിച്ച് തയ്യാറാക്കണം. ഭാവിയിലുള്ള അവസരങ്ങൾക്കിണങ്ങിയ സ്കില്ലുകൾ കൈവരിക്കാൻ ശ്രമിക്കണം.
ചവറ ഇൻസ്റ്റിറ്റ്യൂട്ടിൽ ഇലക്ട്രീഷ്യൻ,എക്സ്കവേറ്റർ പരിശീലനം
തിരുവനന്തപുരം:സർക്കാരിന്റെ സങ്കൽപ് പദ്ധതി അനുസരിച്ച് പത്താംക്ളാസ് യോഗ്യതയുള്ളവർക്കുള്ള സൗജന്യ തൊഴിൽ പരിശീലന പദ്ധതിയിലെ അസിസ്റ്റന്റ് ഇലക്ട്രീഷ്യൻ ലെവൽ 3, പ്ലസ് വൺ വിജയിച്ചവർക്കുള്ള എക്സ്കവേറ്റർ ഓപ്പറേറ്റർ ലെവൽ 4 കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.കോഴ്സ് ഫീസ് സർക്കാർ നൽകും.ചവറയിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഇൻഫ്രാസ്ട്രക്ചർ ആൻഡ് കൺസ്ട്രക്ഷനിലാണ് കോഴ്സ്. യോഗ്യത തെളിയിക്കുന്ന രേഖകൾ,വരുമാന സർട്ടിഫിക്കറ്റ്,ആധാർ കാർഡ് എന്നിവയുമായി 31ന് വൈകിട്ട് 5 മണിക്ക് മുൻപായി സ്ഥാപനത്തിൽ നേരിട്ട് ഹാജരാകണം. ഫോൺ.8078980000 വെബ്സൈറ്റ് :www.iiic.ac.in
ഐ.എ.ആർ.ഐകർഷക അവാർഡ്
തിരുവനന്തപുരം: ഇന്ത്യൻ അഗ്രിക്കൾച്ചറൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ഏർപ്പെടുത്തിയിട്ടുള്ള ഐ.എ.ആർ.ഐ ഇനവേറ്റീവ് ഫാർമർ, 'ഫെലോ ഫാർമർ അവാർഡുകൾക്ക് അപേക്ഷ ക്ഷണിച്ചു. 2025 മാർച്ചിൽ ഡൽഹിയിൽ നടക്കുന്ന കൃഷി വിജ്ഞാൻ മേളയിൽ ജേതാക്കളെ പ്രഖ്യാപിക്കും. അപേക്ഷകൾ ജനുവരി 10നകം ഡോ.ആർ.എൻ. പദാരിയ, ജോയിന്റ് ഡയറക്ടർ (എക്സ്റ്റൻഷൻ ), ഐ.സി.എ.ആർ ഇന്ത്യൻ അഗ്രികൾച്ചറൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് , ഡൽഹി 110012 വിലാസത്തിൽ അയയ്ക്കണം. ഫോൺ: 011 25842387
പ്രവാസി കേരളീയ ക്ഷേമ ബോർഡിന്റെ അംഗത്വ
ക്യാമ്പെയിനും കുടിശിക നിവാരണവും 30ന്
തിരുവനന്തപുരം: കേരള പ്രവാസി കേരളീയ ക്ഷേമ ബോർഡിന്റെ നേതൃത്വത്തിൽ അംഗത്വ ക്യാമ്പെയിനും കുടിശിക നിവാരണവും സംഘടിപ്പിക്കും.
സംസ്ഥാനതല ഉദ്ഘാടനം 30 ന് രാവിലെ 10 ന് തമ്പാനൂർ റെയിൽ കല്യാണമണ്ഡപത്തിൽ മന്ത്രി വി. അബ്ദുറഹിമാൻ നിർവഹിക്കും.
അംഗങ്ങൾക്ക് മുടക്കം വരുത്തിയ അംശദായ തുകയും പ്രവാസിക്ഷേമബോർഡ് പ്രഖ്യാപിച്ചിട്ടുള്ള കുറഞ്ഞ നിരക്കിലുള്ള പലിശയും പിഴപ്പലിശയും ഉൾപ്പെടെ അടയ്ക്കാനുള്ള സൗകര്യം ഒരുക്കും. പെൻഷൻ പ്രായം പൂർത്തീകരിച്ചിട്ടില്ലാത്തവർക്ക് അംഗത്വം പുനഃസ്ഥാപിക്കാനുള്ള അവസരവുമുണ്ട്. കേരളത്തിന് പുറത്തും വിദേശത്തും താമസിക്കുന്ന 18നും 60നും ഇടയിൽ പ്രായമുള്ളവർക്ക് പ്രവാസിക്ഷേമനിധിയിൽ അംഗത്വമെടുക്കാം. കൂടുതൽ വിവരങ്ങൾക്ക് കസ്റ്റമർ കെയർ നമ്പർ- 0471 246 5500, വാട്സാപ്പ് 7736850515