കൊല്ലം: അസംഘടിത മേഖലയിലെ സമസ്ത വിഭാഗം തൊഴിലാളികൾക്കും സാമൂഹ്യ സുരക്ഷ ഉറപ്പുവരുത്താൻ കേന്ദ്ര ഫണ്ട് രൂപീകരിക്കണമെന്ന് ഫോർവേഡ് ബ്ലോക്ക് ദേശീയ ജനറൽ സെക്രട്ടറി ജി.ദേവരാജൻ ആവശ്യപ്പെട്ടു. ടി.യു.സി.സി സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം കൊല്ലത്ത് നേതാജി ഭവനിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ടി.യു.സി.സി സംസ്ഥാന പ്രസിഡന്റ് ബി.രാജേന്ദ്രൻ നായർ അദ്ധ്യക്ഷനായി. സംസ്ഥാന ജനറൽ സെക്രട്ടറി അജിത്ത് കുരീപ്പുഴ സംഘടനാ റിപ്പോർട്ട് അവതരിപ്പിച്ചു. സുഭാഷ് കാഞ്ഞിരത്തിങ്കൽ, കെ.അസ്സൂട്ടി, ആനയറ രമേശ് എന്നിവർ സംസാരിച്ചു.