pic

ടെൽ അവീവ്: യെമനിലെ ഹൂതി വിമതർ വിക്ഷേപിച്ച ബാലിസ്​റ്റിക് മിസൈലിനെ യു.എസ് നിർമ്മിത 'താഡ് " വ്യോമപ്രതിരോധ സംവിധാനം (ടെർമിനൽ ഹൈ ആൽറ്റിറ്റ്യൂഡ് ഏരിയ ഡിഫൻസ്) ഉപയോഗിച്ച് തകർത്ത് ഇസ്രയേൽ. ആദ്യമായാണ് ഹൂതി മിസൈലിനെതിരെ ഇസ്രയേൽ താഡ് പ്രയോഗിക്കുന്നത്.

ഒക്ടോബറിലാണ് ബാലിസ്റ്റിക് മിസൈലുകളെ തകർക്കുന്ന താഡ് ഇസ്രയേലിലേക്ക് യു.എസ് എത്തിച്ചത്. ഇറാനിൽ നിന്നുള്ള ആക്രമണങ്ങളുടെ പശ്ചാത്തലത്തിലായിരുന്നു യു.എസിന്റെ നീക്കം. 870 - 3,000 കിലോമീറ്റർ പരിധിക്കുള്ളിലെ ഭീഷണികളെ തിരിച്ചറിയാൻ താഡിലെ റഡാറിന് കഴിയും.