c

ലണ്ടൻ: ഇംഗ്ലീഷ് പ്രിമിയർ ലീഗിൽ കഴിഞ്ഞ ദിവസം നടന്ന മത്സരത്തിൽ പൊരുതിക്കളിച്ച ഇപ്‌സ്‌വിച്ച് ടൗണിനെ ഏകപക്ഷീയമായ ഒരു ഗോളിന് കീഴടക്കി ആഴ്‌സനൽ പോയിന്റ് ടേബിളിൽ രണ്ടാം സ്ഥാനത്തെത്തി. 23-ാം മിനിട്ടിൽ ജർമ്മൻ താരം കായ് ഹാവേർട്ട്‌സാണ് അഴ്‌സനലിന്റെ വിജയ ഗോൾ നേടിയത്. ഇതോടെ ഈ സീസണിൽ സ്വന്തംമൈതാനത്ത് ഒരു മത്സരത്തലും തോറ്റിട്ടില്ലെന്ന നേട്ടത്തോടെയാണ് ആഴ്‌സനൽ 2024നോട് ബൈ പറയുന്നത്. നിലവിൽ ആഴ്‌സനലിന് 18 മത്സരങ്ങളിൽ നിന്ന് 36 പോയിന്റാണുള്ളത്. ഒന്നാം സ്ഥാനത്തുള്ള ലിവ‌ർപൂളിന് 42 പോയിന്റും.തരം താഴ്‌ത്തൽ ഭീഷണി നേരിടുന്ന ഇപ്‌സ് വിച്ച് ടൗൺ 12 പോയിന്റുമായി 18-ാം സ്ഥാനത്താണ്.