gold

കൊച്ചി: പത്ത് ലക്ഷം രൂപയിലധികം മൂല്യമുള്ള സ്വർണം ഒരു സ്ഥലത്ത് നിന്ന് മറ്റൊരു സ്ഥലത്തേക്ക് കൊണ്ടുപോകുമ്പോൾ കേരളത്തിൽ ഇ വേ ബിൽ നിർബന്ധമാക്കി സർക്കാർ വിജ്ഞാപനം പുറപ്പെടുവിച്ചു. ജനുവരി ഒന്നിന് പുതിയ നിയമം പ്രാബല്യത്തിലാകും. നിലവിൽ ഇ വേ ബിൽ ഇല്ലാത്തതിനാൽ സംസ്ഥാനത്ത് നടക്കുന്ന സ്വർണ കച്ചവടത്തെ കുറിച്ച് സർക്കാരിന് വ്യക്തമായ വിവരം ലഭ്യമല്ലാത്തതിനാലാണ് പുതിയ നടപടി. 50,000 രൂപയിലധികം മൂല്യമുള്ള സാധനങ്ങൾ കൊണ്ടുപോകുന്നതിന് ഇ വേ ബിൽ നിർബന്ധമാണെങ്കിലും സുരക്ഷാ കാരണങ്ങളാൽ സ്വർണത്തെ ഇതുവരെ ഒഴിവാക്കുകയായിരുന്നു. നികുതി വെട്ടിച്ച് സ്വർണ കച്ചവടം വ്യാപകമാണെന്ന് കണ്ടെത്തിയതോടെയാണ് ഇ വേ ബിൽ നിർബന്ധമാക്കണമെന്ന നിർദേശം കേരളം ജി.എസ്.ടി കൗൺസിലിൽ അവതരിപ്പിച്ചത്. മന്ത്രിതല ഉപസമിതിയുടെ നിർദേശം കൗൺസിൽ അംഗീകരിച്ചിരുന്നു.

വാണിജ്യ ആവശ്യങ്ങൾക്ക് മാത്രം ബാധകം

വാണിജ്യ ആവശ്യങ്ങൾക്ക് സ്വർണം കൊണ്ടുപോകുന്നതിന് മാത്രമാണ് ഇ വേ ബിൽ ബാധകമാകുന്നത്. ഉപഭോക്താക്കൾ ഇതിന്റെ പരിധിയിൽ വരില്ല.

പ​രി​ധി​ 500​ഗ്രാം​ ​ ആ​ക്ക​ണ​മെ​ന്ന് ​ വ്യാ​പാ​രി​കൾ

തി​രു​വ​ന​ന്ത​പു​രം​:​ ​സ്വ​ർ​ണ​ത്തി​ന് ​ഇ​ ​വേ​ ​ബി​ൽ​ ​ന​ട​പ്പാ​ക്കു​മ്പോ​ൾ​ ​അ​തി​ന്റെ​ ​പ​രി​ധി​ 10​ ​ല​ക്ഷം​ ​രൂ​പ​യി​ൽ​ ​നി​ന്ന് 500​ ​ഗ്രാം​ ​സ്വ​ർ​ണ​ത്തി​ന് ​മു​ക​ളി​ലാ​ക്ക​ണ​മെ​ന്ന് ​ഓ​ൾ​ ​കേ​ര​ള​ ​ഗോ​ൾ​ഡ് ​ആ​ൻ​ഡ് ​സി​ൽ​വ​ർ​ ​മ​ർ​ച്ച​ന്റ്സ് ​അ​സോ​സി​യേ​ഷ​ൻ​ ​ആ​വ​ശ്യ​പ്പെ​ട്ടു.​ ​ആ​ദാ​യ​നി​കു​തി​ ​നി​യ​മ​പ്ര​കാ​രം​ ​വി​വാ​ഹി​ത​യാ​യ​ ​സ്ത്രീ​യ്ക്ക് 500​ഗ്രാം​ ​സ്വ​ർ​ണം​ ​കൈ​വ​ശം​ ​സൂ​ക്ഷി​ക്കാം.​ ​അ​തി​നാ​ൽ​ 10​ല​ക്ഷ​ത്തി​ന് ​മു​ക​ളി​ലു​ള്ള​ ​സ്വ​ർ​ണം​ ​ഒ​രു​ ​സ്ഥ​ല​ത്ത് ​നി​ന്ന് ​മ​റ്റൊ​രു​ ​സ്ഥ​ല​ത്തേ​ക്ക് ​കൊ​ണ്ടു​പോ​കു​ന്ന​തി​ന് ​ഇ​ ​വേ​ ​ബി​ൽ​ ​ഏ​ർ​പ്പെ​ടു​ത്തു​ന്ന​ത് ​പ്രാ​യോ​ഗി​ക​മ​ല്ല.​ ​വ്യാ​പാ​ര​ ​ആ​വ​ശ്യ​ത്തി​നാ​ണോ​ ​സ്വ​ന്തം​ ​ആ​വ​ശ്യ​ത്തി​നാ​ണോ​ ​വ്യ​ക്തി​ക​ൾ​ ​സ്വ​ർ​ണം​ ​കൊ​ണ്ടു​പോ​വു​ന്ന​തെ​ന്ന് ​തി​രി​ച്ച​റി​യാ​ൻ​ ​പ്ര​യാ​സ​മാ​ണ്.​ ​അ​തി​നാ​ൽ​ ​ഉ​ദ്യോ​ഗ​സ്ഥ​ർ​ ​ദു​രു​പ​യോ​ഗം​ ​ചെ​യ്യാ​നു​ള്ള​ ​പ​ഴു​തു​ണ്ട്.​ ​അ​തി​നാ​ൽ​ ​ഇ​-​വേ​ ​ബി​ൽ​ ​സം​ബ​ന്ധി​ച്ച് ​വ്യ​ക്ത​ത​ ​വ​രു​ത്തി​ ​സ​ർ​ക്കു​ല​ർ​ ​പു​റ​പ്പെ​ടു​വി​ക്ക​ണ​മെ​ന്നും​ ​മൂ​ന്നു​ദി​വ​സ​ത്തി​ന​കം​ ​ന​ട​പ്പാ​ക്കു​മെ​ന്ന​ ​നി​ർ​ദ്ദേ​ശം​ ​മാ​റ്റി​വെ​ക്ക​ണ​മെ​ന്നും​ ​അ​സോ​സി​യേ​ഷ​ൻ​ ​സം​സ്ഥാ​ന​ ​ജ​ന​റ​ൽ​ ​സെ​ക്ര​ട്ട​റി​ ​കെ.​ ​സു​രേ​ന്ദ്ര​ൻ,​ ​ട്ര​ഷ​റ​ർ​ ​എ​സ്.​ ​അ​ബ്ദു​ൾ​ ​നാ​സ​ർ​ ​എ​ന്നി​വ​ർ​ ​ആ​വ​ശ്യ​പ്പെ​ട്ടു.