urmila-kothare-

മുംബയ്: മറാത്തി നടി ഊർമിള കോട്ടാരെയുടെ കാർ ഇടിച്ച് ഒരു തൊഴിലാളി കൊല്ലപ്പെട്ടു. മുംബയിലെ കന്ദിവലിയിൽ മെട്രോയുടെ നിർമാണ പ്രവർത്തനത്തിൽ ഏർപ്പെട്ടിരുന്ന തൊഴിലാളിയാണ് കൊല്ലപ്പെട്ടത്. അപകടത്തിൽ നടിക്കും ഡ്രെെവർക്കും മറ്റൊരു തൊഴിലാളിക്കും പരിക്കേറ്റു. വെള്ളിയാഴ്ച രാത്രിയായിരുന്നു അപകടം ഉണ്ടായത്. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

ഊർമിള കൊട്ടാരെ വെള്ളിയാഴ്ച അർദ്ധരാത്രി ഷൂട്ടിംഗ് കഴിഞ്ഞ് മടങ്ങുന്നതിനിടെ മെട്രോ സ്റ്റേഷന് സമീപമാണ് അപകടം ഉണ്ടായത്. അമിതവേഗത്തിലായിരുന്ന കാറിന്റെ നിയന്ത്രണം നഷ്ടപ്പെട്ട് തൊഴിലാളികളുടെ മേൽ പാഞ്ഞുകയറുകയായിരുന്നു. ഒരു തൊഴിലാളി സംഭവസംഥലത്ത് തന്നെ മരിച്ചു.

മറ്റൊരാൾക്ക് ഗുരുതരായ പരിക്കേറ്റു. കാറിന്റെ എയർബാഗുകൾ യഥാസമയം പ്രവർത്തിച്ചതിനാൾ നടിക്ക് വലിയ പരിക്കേറ്റിട്ടില്ലെന്ന് പൊലീസ് വ്യക്തമാക്കി. അപകടത്തിൽ നടിയുടെ കാറിന് സാരമായ കേടുപാടുകൾ സംഭവിച്ചു. നടിയുടെ ഡ്രെെവർക്കെതിരെ സമതാ നഗർ പൊലീസ് കേസെടുത്തിട്ടുണ്ടെന്നാണ് വിവരം. നടനും സംവിധായകനുമായ അദിനാഥ് കോട്ടാരെയുടെ ഭാര്യയാണ് ഊർമിള.