
തിരുവനന്തപുരം: സ്കൂൾ പാചക തൊഴിലാളി സംഘടനയുടെ നേതൃത്വത്തിൽ തിരുവനന്തപുരത്ത് മുഖ്യമന്ത്രിയുടെ വസതിയിലേക്ക് മാർച്ചും ശയന പ്രദക്ഷിണ പ്രതിഷേധവും സംഘടിപ്പിച്ചു.മനുഷ്യാവകാശ പ്രവർത്തകൻ ഗ്രോവാസു ഉദ്ഘാടനം ചെയ്തു.മുടങ്ങിക്കിടക്കുന്ന വേതന കുടിശിഖ ഉടൻ അനുവദിക്കുക,സ്കൂൾ പാചക തൊഴിലാളികളെ പാർട്ട് ടൈം കണ്ടിജൻസി ജീവനക്കാരായി അംഗീകരിക്കുക,250 കുട്ടികൾക്ക് ഒരു തൊഴിലാളി എന്ന വ്യവസ്ഥ നടപ്പാക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചായിരുന്നു സമരം.സംസ്ഥാന സെക്രട്ടറി ജി.ഷാനവാസ് അദ്ധ്യക്ഷത വഹിച്ചു.മലയിൻകീഴ് ശശികുമാർ,ഒ.പത്മനാഭൻ,ടി.കെ.ബാലഗോപാൽ,നന്തങ്കോട് ശ്രീദേവി,എ.ജി.മുകേഷ്,ഇ.കെ.ശ്രീനിവാസൻ,സലികുഞ്ഞുമോൻ തുടങ്ങിയവർ പങ്കെടുത്തു.മ്യൂസിയം ജംഗ്ഷനിൽ നിന്നാരംഭിച്ച പ്രകടനത്തിന് എം.അനിത,കെ.രാജൻ,സുശീല നിലമ്പൂർ,പി.മുഹമ്മദ് ഷെരീഫ്,പി.എം.ഷംസുദീൻ,റോസി റപ്പായി,സുമിത സുബ്രഹ്മണ്യൻ,സുധ ചിറ്റൂർ,ശ്രീലത കൂടൽ,മേരിക്കുട്ടി,എം.എസ്.ഇന്ദിര,സെൽവി സത്യശീലൻ,സൽമാ ബീവി,ജില്ലാസെക്രട്ടറി കെ.എസ്.ജോഷി തുടങ്ങിയവർ നേതൃത്വം നൽകി.