abhaya-hiranmayi

സോഷ്യൽ മീഡിയയിൽ സജീവ സാന്നിദ്ധ്യമാണ് ഗായികയും നടിയുമായ അഭയ ഹിരൺമയി. ജോജു ജോർജ് ആദ്യമായി സംവിധാനം ചെയ്ത 'പണി' എന്ന ചിത്രത്തിലെ അഭയ ഹിരൺമയിയുടെ അഭിനയത്തിന് മികച്ച പ്രതികരണമാണ് തിയേറ്ററിൽ ലഭിച്ചത്. അഭയ നടത്തുന്ന അഭിപ്രായ പ്രകടനങ്ങളും വളരെ ശ്രദ്ധയേമാണ്. ഇപ്പോഴിതാ താരത്തിന്റെ പുതിയ ഇൻസ്റ്റഗ്രാം പോസ്റ്റാണ് വെെറലാകുന്നത്. ജനലിന് അരികിൽ പുറത്തേക്ക് നോക്കി നിൽക്കുന്ന ചിത്രങ്ങളാണ് താരം പങ്കുവച്ചിട്ടുള്ളത്. കൂടെ ഒരു കുറിപ്പും പങ്കുവച്ചിട്ടുണ്ട്. സ്ത്രീത്വത്തെ പ്രകീർത്തിച്ചുള്ള ചില വാചകങ്ങളാണ് അഭയ കുറിച്ചത്.

' ഒഴുകുന്നു... നിങ്ങളിലെ സ്ത്രീയും ഒരു നദിപോലെ നിർത്താതെ ഒഴുകുന്നുവെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. നിങ്ങളുടെ കുറവുകളെയും അപൂ‌ർണതകളെയും സ്നേഹിക്കുക. നിങ്ങളുടെ യഥാർത്ഥ ശക്തി എന്തെന്ന് തിരിച്ചറിയുക. അപ്പോൾ മാത്രമേ നിങ്ങളെക്കുറിച്ച് നിങ്ങൾക്ക് മനസിലാക്കൂ',- അഭയ കുറിച്ചു.

ആ പോസ്റ്റ് അഭയ ഇൻസ്റ്റഗ്രാം സ്റ്റോറിയിലും പങ്കിടുന്നുണ്ട്. പോസ്റ്റിന്റെ പിന്നണിയിൽ സംഗീത സംവിധായകൻ ഗോപി സുന്ദർ ഈണം നൽകിയ ഗാനവും കേൾക്കാം. ദുൽഖർ സൽമാൻ അഭിനയിച്ച 'ചാർളി' എന്ന സിനിമയിലെ 'സുന്ദരി പെണ്ണേ' എന്ന ഗാനമാണ് പോസ്റ്റിൽ ചേർത്തിരിക്കുന്നത്. പോസ്റ്റ് പങ്കുവച്ചതിന് പിന്നാലെ നിരവധി ലെെക്കും കമന്റും താരത്തിന് ലഭിക്കുന്നുണ്ട്. 'സൂപ്പർ', 'സുന്ദരി', തുടങ്ങി നിരവധി പേരാണ് അഭയ അഭിനന്ദിച്ച് രംഗത്തെത്തുന്നത്.