pic

വാഷിംഗ്ടൺ: യു.എസിന്റെ അടുത്ത ദേശീയ സുരക്ഷാ ഉപദേഷ്ടാവായ മൈക്കൽ വാൾട്ട്സുമായി കൂടിക്കാഴ്ച നടത്തി വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ. ഉഭയകക്ഷി പങ്കാളിത്തവും വിവിധ ആഗോള പ്രശ്നങ്ങളും ഇരുവരും ചർച്ച ചെയ്തു. ഫ്ലോറിഡയിൽ നിന്നുള്ള ജനപ്രതിനിധി സഭാംഗമായ വാൾട്ട്സ് ജനുവരിയിൽ ട്രംപ് അധികാരമേറ്റെടുത്ത ശേഷം സുരക്ഷാ ഉപദേഷ്ടാവിന്റെ പദവിയിലെത്തും. നിലവിലെ സുരക്ഷാ ഉപദേഷ്ടാവായ ജേക്ക് സള്ളിവനുമായും യു.എസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കനുമായും ജയശങ്കർ കഴിഞ്ഞ ദിവസങ്ങളിൽ ചർച്ച നടത്തിയിരുന്നു. യു.എസിൽ ആറ് ദിവസത്തെ ഔദ്യോഗിക സന്ദർശനം പൂർത്തിയാക്കുന്ന ജയശങ്കർ ഇന്ന് ഇന്ത്യയിലേക്ക് തിരിക്കും.