
ഹൈദരാബാദ്: സന്തോഷ് ട്രോഫിയിൽ ഫൈനൽ ടിക്കറ്റിനായി കേരളം ഇന്ന് സെമിപോരാട്ടത്തിൽ മണിപ്പൂരിനെ നേരിടും.
ഗച്ചി ബൗളി സ്റ്റേഡിയത്തിൽ രാത്രി 7.30നാണ് കിക്കോഫ്.ക്വാർട്ടറൽ ജമ്മു കാശ്മീരിനെ ഏകപക്ഷീയമായ ഒരു ഗോളിന് കീഴടക്കിയാണ ്കീഴടക്കിയാണ് കേരളം സെമിയിലെത്തിയത്.
ക്വാർട്ടറിൽ ഡൽഹിയെ 5-2ന് കീഴടക്കിയാണ് മണിപ്പൂർ സെമിയിൽ എത്തിയത്. മണിപ്പൂർ ഗ്രൂപ്പ് എയിലെ രണ്ടാം സ്ഥാനക്കാരായി ക്വാർട്ടറിലെത്തിയപ്പോൾ ഇത്തവണ ഒരു മത്സരവും തോൽക്കാത്ത കേരളം ഗ്രൂപ്പ് ബിയിലെ ചാമ്പ്യൻമാരായാണ് അവസാന എട്ടിൽ എത്തിയത്. ഇന്ന് ഉച്ചയ്ക്ക് 2.30ന് തുടങ്ങുന്ന ആദ്യ സെമിയിൽ നിലവിലെ ചാമ്പ്യൻമാരായ സർവീസസും ബംഗാളും തമ്മിൽ ഏറ്റുമുട്ടും. സന്തോഷ് ട്രോഫിയിൽ ബംഗാളിന്റെ 52-ാം സെമിയാണ് ഇത്തവണത്തേത്.
ബ്ലാസ്റ്റേഴ്സ് ഇന്ന് ജംഷഡ് പൂരിനെതിരെ
ജംഷഡ്പൂർ: ഐ.എസ്.എല്ലിൽ ഇന്ന് നടക്കുന്ന പോരാട്ടത്തിൽ കേരളാ ബ്ലാസ്റ്റേഴ്‌സ് ജംഷഡ്പൂർ എഫ്.സിയെ കീഴടക്കും.ജംഷഡ്പൂരിന്റെ തട്ടകത്തിൽ രാത്രി 7.30 മുതലാണ് മത്സരം. തുടർ തോൽവികൾക്ക് ശേഷം കഴിഞ്ഞ മത്സരത്തിൽ കൊച്ചിയിൽ മുഹമ്മദൻസിനെ കീഴടക്കാനായതിന്റെ ആത്‌മവിശ്വാസത്തിൽ വിജയത്തുടർച്ചയ്‌ക്കാണ് ബ്ലാസ്റ്റേഴ്‌സ് ബൂട്ടുകെട്ടുന്നത്. കഴിഞ്ഞകളിയിൽ ഈസ്റ്റ് ബംഗാളിനോട് തോൽവി വഴങ്ങിയ ജംഷഡ്പൂർ വിജയവഴിയിൽ തിരിച്ചെത്തുകയെന്ന ലക്ഷ്യത്തോടെയാണ് ഇന്നിറങ്ങുന്നത്. ബ്ലാസ്റ്റേഴ്‌സ്പത്താമതും ജംഷഡ്പൂർ എട്ടാമതുമാണ്.
ബംഗളൂരുവിന് ജയം
ചെന്നൈ: ഐ.എസ്.എല്ലിൽ ഇന്നലെ നടന്ന അയൽക്കാർ തമ്മിലുള്ല പോരാട്ടത്തിൽ ബംഗളൂരു എഫ്.സി ചെന്നൈയിനെ 4-2ന് തോൽപ്പിച്ചു. റയാൻ വില്യംസ് ബംഗളൂരുവിനായി ഇരട്ടഗോളുകൾ നേടി. സുനിൽ ഛെത്രി ഒരു ഗോൾ നേടി. ചെന്നൈയിനിന്റെ റെംത്‌ലെയുടെ പിഴവിൽ സെൽഫ് ഗോളും ബംഗളൂരുവിന്റെ അക്കൗണ്ടിൽ എത്തി. മറ്റൊരു മത്സരത്തിൽ ഹൈദരാബാദും ഈസ്റ്റ് ബംഗാളും 1-1ന് സമനിലയിൽ പിരിഞ്ഞു.