
നിമിഷ സജയൻ തമിഴ് നടൻ കരുണാസ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി സജീവ് പാഴൂർ സംവിധാനം ചെയ്യുന്ന പാൻ ഇന്ത്യൻ തമിഴ് ചിത്രം വിലൈയുടെ ചിത്രീകരണം പൂർത്തിയായി. സോഷ്യോ പൊളിറ്റിക്കൽ ത്രില്ലർ ഫാമിലി ഡ്രാമയാണ് വിലൈ എന്നാണ് സൂചന. വൈ.ജി മഹേന്ദ്രൻ, പൂർണ്ണിമ ഭാഗ്യരാജ്, മൊട്ട രാജേന്ദ്രൻ, വിജയലക്ഷ്മി, ഷാഷ, പ്രവീണ, കമലേഷ്, ഗോലി സോഡ പാണ്ഡി, ജെ. എസ്. കവി, മോഹൻ റാം, നിഴൽഗൽ രവി, പ്രവീണ, വിവിയാന, ചേതൻ കുമാർ, കവിതാലയ കൃഷ്ണ, ടിഎസ്ആർ ശ്രീനിവാസ്, ലോള്ളൂ സഭ, സ്വാമിനാഥൻ, കൊട്ടച്ചി, ദീപ ശങ്കർ, ചിത്ത ദർശൻ, കവി നക്കലിറ്റീസ്, കെ പി വൈ കോദണ്ഡം, പശുപതി രാജ്, സൂപ്പർ ഗുഡ് സുബ്രമണി എന്നിവരാണ് മറ്റു താരങ്ങൾ. ചിത്ത, ജിഗർത്തണ്ട ഡബിൾ എക്സ് എന്നീ ഹിറ്റുകൾക്ക് ശേഷം നിമിഷ നായികയാകുന്ന തമിഴ് ചിത്രം കൂടിയാണ്. കലാമയ ഫിലിംസിന്റെ ബാനറിൽ മലയാളിയായ ജിതേഷ് വി ആണ് നിർമ്മാണം.
ഛായാഗ്രഹണം: ആൽബി ആന്റണി, സംഗീതം: സാം സി.എസ്, എഡിറ്റർ: ശ്രീജിത്ത് സാരംഗ്, പ്രൊഡക്ഷൻ കൺട്രോളർ: എം. ശിവകുമാർ, ആർട്ട് ഡയറക്ടർ: കെ ശിവകൃഷ്ണ, ആക്ഷൻ: പിസി സ്റ്റണ്ട്സ്, പി.ആർ.ഒ: ശബരി.