
സംവിധായകൻ സക്കറിയയെ പ്രധാന കഥാപാത്രമാക്കി നവാഗത സംവിധായകൻ ഷമീം മൊയ്തീൻ സംവിധാനം ചെയ്ത കമ്മ്യൂണിസ്റ്റ് പച്ച അഥവാ അപ്പയുടെ ട്രെയിലർ പുറത്ത്. ചിത്രം ജനുവരി മൂന്നിന് റിലീസ് ചെയ്യും. അൽത്താഫ് സലിം, നസ്ലിൻ, ജമീല സലീം, സജിൻ ചെറുകയിൽ, സരസ ബാലുശ്ശേരി, രഞ്ജി കൺകോൾ, വിജിലേഷ്, ബാലൻ പാറക്കൽ, ഷംസുദ്ദീൻ മങ്കരത്തൊടി, അശ്വിൻ വിജയൻ, സനന്ദൻ, അനുരൂപ്, ഹിജാസ് ഇക്ബാൽ, വിനീത് കൃഷ്ണൻ, അനിൽ. കെ, കുടശ്ശനാട് കനകം തുടങ്ങിയവരാണ് മറ്റ് താരങ്ങൾ. 
ചിത്രം മുഴുനീള സറ്റയറിക്കൽ കോമഡിയാണെന്നാണ് ട്രെയിലർ നൽകുന്ന സൂചന. ഹരിത പ്രൊഡക്ഷൻസിന്റെ ബാനറിൽ സൽവാൻ നിർമ്മാണം. ഗാനങ്ങൾ: ചിത്ര, ഗോവിന്ദ് വസന്ത, ബെന്നി ഡയാൽ, ഡി.ജെ ശേഖർ. കലാസംവിധാനം: അനീസ് നാടോടി, എഡിറ്റിങ:് നിഷാദ് യൂസുഫ്. ഛായാഗ്രഹണം: ഷാഫി കോറോത്ത്, പ്രൊഡക്ഷൻ കൺട്രോളർ : ഗിരീഷ് അത്തോളി, ലൈൻ പ്രൊഡ്യൂസർ: ഹാരിസ് ദേശം, വസ്ത്രാലങ്കാരം: ഇർഷാദ് ചെറുക്കുന്ന്, സംഗീതം: ശ്രീഹരി നായർ, സൗണ്ട് ഡിസൈൻ: പി.സി വിഷ്ണു, പി.ആർ.ഒ:എ.എസ്ദിനേശ്.