cinema

മനോജ് കെ.യുവിനെ കേന്ദ്രകഥാപാത്രമാക്കി സിന്റോ സണ്ണി സംവിധാനം ചെയ്യുന്ന പുഞ്ചിരി മുറ്റത്ത് ഇട്ടിക്കോര എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്ത്. ഹന്നാ റെജി കോശിയാണ് നായിക. രജനീകാന്ത് ചിത്രം വേട്ടയാനിൽ മുഖ്യ വേഷമണിഞ്ഞ തൻമയസോൾ ചിത്രത്തിൽ സുപ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ജാഫർ ഇടുക്കി, ജയിംസ് എല്യാ വിനീത് തട്ടിൽ, പ്രമോദ് വെളിയനാട്, സജിൻ ചെറുകയിൽ കലാഭവൻ റഹ്മാൻ, ശ്രുതി ജയൻ, ശ്രീധന്യ, ആർട്ടിസ്റ്റ് കുട്ടപ്പൻ, മനോഹരിയമ്മ. പൗളി വത്സൻ. ഷിനു ശ്യാമളൻ, ജസ്നിയാ.കെ.ജയദീഷ്, . തുഷാരാ, അരുൺ സോൾ, പ്രിയാ കോഴിക്കോട്, എന്നിവരാണ് മറ്റ് താരങ്ങൾ. നഗരജീവിതത്തിൽ അണുകുടുംബ ജീവിതത്തിലേക്കു കടക്കുന്ന മനുഷ്യരുടെ ജീവിതത്തിലെ ചില മുഹൂർത്തങ്ങളാണ് ചിത്രത്തിലൂടെ അവതരിപ്പിക്കുന്നത്.
ബെൻഹർ പ്രൊഡക്ഷൻസിന്റെ ബാനറിൽ ബിജു മാനുവൽ, മൈക്കിൾ ഡോറസ് എന്നിവരാണ് നിർമ്മാണം. കഥ തിരക്കഥയും സംഭാഷണം: ബിജു ആന്റണി, സംഗീതം: ശങ്കർ ശർമ്മ, ഛായാഗ്രഹണം: റോജോ തോമസ്, എഡിറ്റിംഗ്: അരുൺ ആർ.എസ്, കലാസംവിധാനം: മഹേഷ് ശ്രീധർ, മേക്കപ്പ്: മനോജ്കിരൺ രാജ്, കോസ്റ്റ്യും ഡിസൈൻ: സുജിത് മട്ടന്നൂർ, പ്രൊഡക്ഷൻ കൺട്രോളർ: സഫി ആയൂർ, പി.ആർ.ഒ: വാഴൂർ ജോസ്.