
വളരെ വേഗത്തിൽ അപകടം സംഭവിക്കാൻ സാദ്ധ്യതയുള്ള സ്ഥലമാണ് പെട്രോൾ പമ്പ്. അതിനാൽ പുകവലി വലിക്കാനോ ഫോൺ ഉപയോഗിക്കാനോ തീയുമായി ബന്ധപ്പെട്ട മറ്റ് സാധനങ്ങൾ ഉപയോഗിക്കാനോ പെട്രോൾ പമ്പിൽ പാടില്ല. അപകടങ്ങൾ ഒഴിവാക്കുന്നതിനാണ് ഈ മുൻകരുതൽ. അപ്പോൾ പെട്രോൾ പമ്പിന് ഉള്ളിൽ തീ കത്തിച്ചാലോ? അത്തരം ഒരു വീഡിയോയാണ് കുറച്ച് ദിവസമായി സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്.
പെട്രോൾ പമ്പിന് ഉള്ളിൽ തീ കൂട്ടി അതിന് ചുറ്റും ഇരിക്കുന്ന യുവാക്കളെ വീഡിയോയിൽ കാണാം. വീഡിയോ വെെറലായതിന് പിന്നാലെ നിരവധി പേരാണ് ഈ പ്രവൃത്തിയെ വിമർശിച്ച് രംഗത്തെത്തുന്നത്. പ്രചരിച്ച വീഡിയോയിലെ സ്ഥലം ഏതാണെന്ന് വ്യക്തമല്ല. ഏന്ത് മണ്ടത്തരമാണ് കാണിക്കുന്നതെന്നാണ് പലരും ചോദിക്കുന്നത്. ഇവർക്കെതിരെ കേസെടുക്കണമെന്നും ചിലർ അഭിപ്രായപ്പെടുന്നു. റോഡ് അരികിലെ പെട്രോൾ പമ്പിലാണ് ഇത്തരം ഒരു കാര്യം ചെയ്തത്. പമ്പിൽ പെട്രോൾ നിറച്ച വണ്ടികളും ഉണ്ടായിരുന്നു. സംഭവത്തിന്റെ മറ്റ് വിവരങ്ങൾ ഒന്നും ലഭ്യമല്ല. വീഡിയോയിൽ കാണുന്ന ദൃശ്യങ്ങൾ വ്യാജമാണെന്നും ചിലർ അഭിപ്രായപ്പെടുന്നുണ്ട്. എന്തായാലും വീഡിയോ ഇതിനോടകം വെെറലാണ്.
Pura Highway samaj Dara hua hai 💀📈 pic.twitter.com/y38sB1lWGw
— Ankit (@terakyalenadena) December 23, 2024