ksrtc

കെഎസ്‌ആർടിസിയുടെ ഏറ്റവും ജനപ്രീതി നേടിയ ഓപ്പൺ ‌ഡബിൾ ഡക്കർ സർവീസുകൾ മൂന്നാറിലും ആരംഭിക്കുന്നു. 'നഗരകാഴ്‌ചകൾ' എന്ന പേരിൽ തലസ്ഥാനത്ത് അവതരിപ്പിച്ച സർവീസ് ഏറെ ഹിറ്റാണ്. ഇതിന് പിന്നാലെയാണ് ഇപ്പോൾ മൂന്നാറിലും പുതുവത്സര സമ്മാനമായി സർവീസ് ആരംഭിച്ചിരിക്കുന്നത്. അടുത്ത ചൊവ്വാഴ്‌ചയാണ് പുതിയ സർവീസിന്റെ ഫ്ളാഗ് ഓഫ് എന്ന് കെഎസ്‌ആർടിസി അറിയിച്ചു.

ഫേസ്‌‌ബുക്ക് പോസ്റ്റിന്റെ പൂർണരൂപം

കെഎസ്ആർടിസി റോയൽ വ്യൂ ഡബിൾ ഡക്കർ സർവീസ് ഉദ്ഘാടനം

കെഎസ്ആർടിസിയുടെ ഏറ്റവും ന്യൂതന സംരംഭമായ കെഎസ്ആർടിസി റോയൽ വ്യൂ സർവീസ് ആരംഭിക്കുകയാണ്. യാത്രക്കാർക്ക് പുറം കാഴ്ചകൾ പൂർണ്ണമായും ആസ്വദിക്കുവാൻ കഴിയുന്ന തരത്തിലാണ് [fully transparent Double Decker Bus] KSRTC ROYAL VIEW നിർമ്മിച്ചിട്ടുള്ളത്.

കെഎസ്ആർടിസി ബഡ്ജറ്റ് ടൂറിസത്തിന്റെ ഭാഗമായി തിരുവനന്തപുരം നഗരക്കാഴ്ചകൾ എന്ന പേരിൽ ആരംഭിച്ച രണ്ട് ഓപ്പൺ ഡബിൾഡക്കർ സർവീസുകൾ ഏറെ ജനപ്രീതി നേടിയിരുന്നു. ഇതേ മാതൃകയിൽ മൂന്നാറിലെ സഞ്ചാരികൾക്കായി കെഎസ്ആർടിസിയുടെ പുതുവത്സര സമ്മാനമായി 31-12-2024 ചൊവ്വാഴ്ച രാവിലെ 11:00 ന് ആനയറ സ്വിഫ്റ്റ് ആസ്ഥാനത്ത് കഴക്കൂട്ടം എംഎൽഎ കടകംപള്ളി സുരേന്ദ്രൻ അദ്ധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ ഗതാഗത വകുപ്പ് മന്ത്രി കെ ബി ഗണേഷ് കുമാർ റോയൽ വ്യൂ ഫ്ലാഗ് ഓഫ് ചെയ്ത് ഉദ്ഘാടനം നിർവഹിക്കുന്നതാണ് .

കെഎസ്ആർടിസിയുടെ 2025ലെ കലണ്ടർ പ്രകാശനവും ഗതാഗത വകുപ്പ് മന്ത്രി നിർവഹിക്കും.