
നടൻ കൃഷ്ണകുമാറിന്റെ മകളും സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറുമാണ് ദിയ കൃഷ്ണ. ഇൻസ്റ്റഗ്രാമിലും യൂട്യൂബിലും നിരവധി ഫോളോവേഴ്സുള്ള താരം ആഭരണങ്ങളുടെ ഒരു ഓൺലെെൻ ബിസിനസ് നടത്തുന്നുണ്ട്. അടുത്തിടെയാണ് താരത്തിന്റെ വിവാഹം കഴിഞ്ഞത്. പിന്നാലെ ലണ്ടനിൽ ഹണിമൂണിന് പോയ വിശേഷങ്ങൾ ദിയ പങ്കുവച്ചിരുന്നു. ഇപ്പോഴിതാ ദിയ പങ്കുവച്ച ഒരു വീഡിയോയാണ് സോഷ്യൽ മീഡിയയിൽ വെെറലാകുന്നത്. ഐശ്വര്യറായിയുടെ ചിത്രമായ ജീൻസിലെ ഗാനത്തിന് ഒപ്പം ദിയയും പങ്കാളി അശ്വിൻ ഗണേഷും ചുവട് വയ്ക്കുന്ന വീഡിയോയാണ് അത്.
എആർ റഹ്മാൻ ഗാനത്തിന്റെ ദൃശ്യങ്ങളിൽ പ്രശാന്തും ഐശ്വര്യറായുമാണ് സിനിമയിൽ ചുവട് വയ്ക്കുന്നത്. സിനിമയിലെ രംഗത്തിൽ കാണിക്കുന്ന അതേ ചുവടുകളും ഷോട്ടുകളും പുനഃസൃഷ്ടിച്ചാണ് ദിയയും അശ്വിനും വീഡിയോ ഒരുക്കിരിക്കുന്നത്. കഴിഞ്ഞ ദിവസം പങ്കുവച്ച വീഡിയോ ഇതിനോടകം തന്നെ 4.8 മില്യൺ വ്യൂസ് നേടി കഴിഞ്ഞു. വീഡിയോ വെെറലായതിന് പിന്നാലെ നിരവധി കമന്റും വീഡിയോയ്ക്ക് വരുന്നുണ്ട്.
ദിയ ഗർഭിണിയാണോ എന്ന സംശയമാണ് കമന്റുകളിൽ നിറയെ. പലരും ഇക്കാര്യം ആവർത്തിച്ച് ചോദിക്കുന്നുണ്ട്. 'ദിയയുടെ മുഖത്ത് നല്ല തിളക്കം കാണാം', ' ഉറപ്പായും ദിയ ഗർഭിണിയാണ്', 'നല്ല രസമുള്ള വീഡിയോ', ആശംസകൾ', തുടങ്ങി നിരവധി കമന്റുകൾ ദിയയ്ക്ക് ലഭിക്കുന്നുണ്ട്. ചില കമന്റുകൾക്ക് ദിയ മറുപടിയും നൽകുന്നുണ്ട്. എന്നാൽ ഗർഭിണിയാണോ എന്ന ചോദ്യത്തിന് മറുപടി നൽകിയില്ല.