grdf

അഹമ്മദാബാദ്: ഗുജറാത്തിലെ ബറൂച്ച് ജില്ലയിൽ കെമിക്കൽ പ്ലാന്റിലുണ്ടായ വാതക ചോർച്ചയെ തുടർന്ന് വിഷപ്പുക ശ്വസിച്ച് നാല് തൊഴിലാളികൾക്ക് ദാരുണാന്ത്യം. 

ശനിയാഴ്ച രാത്രി 10ഓടെയാണ് ഗുജറാത്ത് ഫ്ളൂറോകെമിക്കൽസ് ലിമിറ്റഡിന്റെ (ജി.എഫ്.എൽ) പ്രൊഡക്ഷൻ യൂണിറ്റിലെ പൈപ്പിൽ നിന്ന് വിഷവാതകം ചോർന്നത്.

തൊഴിലാളികളെ ബറൂച്ചിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ഇവരിൽ മൂന്നു പേർ ഇന്നലെ പുലർച്ചെ മരിച്ചതായി പൊലീസ് അറിയിച്ചു.

കമ്പനിയുടെ സി.എം.എസ് പ്ലാന്റിന്റെ താഴത്തെ നിലയിലൂടെ കടന്നുപോകുന്ന പൈപ്പിൽ നിന്നുള്ള വാതക ചോർച്ചയെത്തുടർന്ന് നാല് തൊഴിലാളികൾ ബോധരഹിതരായി വീഴുകയായിരുന്നു.