
ഇന്നത്തെ കുട്ടികളുടെ ഭക്ഷണശീലം വളരെ വ്യത്യസ്തമാണ്. അവരുടെ രക്ഷിതാക്കള്‍ മുതിര്‍ന്നവരായതിന് ശേഷം മാത്രം കേള്‍ക്കുകയും കാണുകയും രുചിച്ച് നോക്കുകയും ചെയ്ത പല ഭക്ഷണ പദാര്‍ത്ഥങ്ങളും ഇന്ന് വീട്ടില്‍ ത്‌ന്നെ കുട്ടികള്‍ക്ക് ലഭ്യമാണ്. എന്നാല്‍ ഇതില്‍ പലതും കുട്ടികള്‍ക്ക് പതിവായി നല്‍കുന്നത് ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ ക്ഷണിച്ചുവരുത്തുന്നവയാണ്. നല്ല പോഷകഗുണങ്ങളുള്ള ആരോഗ്യത്തിന് ഗുണകരമായ ഭക്ഷണങ്ങള്‍ കുട്ടികള്‍ക്ക് നല്‍കുന്നത് അവരുടെ ശാരീരികവും ബുദ്ധിപരവുമായ വളര്‍ച്ചയ്ക്ക് സഹായിക്കും.
എന്നാല്‍ പലപ്പോഴും കുട്ടികളുടെ വാശിക്ക് വഴങ്ങി അവര്‍ ആവശ്യപ്പെടുന്ന ഭക്ഷണം വളരെ ചെറുപ്പത്തില്‍ തന്നെ വാങ്ങിക്കൊടുക്കുന്നവരാണ് ഇന്നത്തെ രക്ഷിതാക്കള്‍. എന്നാല്‍ ഈ പ്രവര്‍ത്തി കുട്ടികളോടുള്ള നിങ്ങളുടെ സ്‌നേഹത്തെയല്ല മറിച്ച് അവരുടെ ആരോഗ്യത്തെ മോശകരമായി ബാധിക്കുകയാണ് ചെയ്യുന്നത്. അത്തരം ഭക്ഷണങ്ങളില്‍ വരുന്നതാണ് മാഗി പോലുള്ള ഇന്‍സ്റ്റന്റ് നൂഡില്‍സ്. ഇന്ന് ചെറിയ കുട്ടികള്‍ ഏറ്റവും അധികം വാശിപിടിക്കുന്നതും ഇതുപോലുള്ള ഭക്ഷണം കഴിക്കാനാണ്.
രുചി വര്‍ദ്ധിപ്പിക്കുന്നതിനായി അഡിറ്റീവുകളും എമല്‍സിഫയറുകളും നൂഡില്‍സില്‍ ധാരാളമായി അടങ്ങിയിട്ടുണ്ട്. ഈ ഘടകങ്ങളുടെ സാന്നിദ്ധ്യമാണ് കുട്ടികളെ നൂഡില്‍സിന് അടിമകളാക്കുന്നത്. സ്ഥിരമായി നൂഡില്‍സ് കഴിക്കുന്ന കുട്ടികളില്‍ അമിത വണ്ണം കാണപ്പെടുന്നു.അമിതമായി കഴിക്കുന്നതിലൂടെ കുട്ടികളുടെ ശരീരത്തില്‍ കൊഴുപ്പ് അടിഞ്ഞ് കൂടാനുള്ള സാദ്ധ്യതയും വര്‍ദ്ധിക്കും. നൂഡില്‍്‌സ് സ്ഥിരമായി കഴിക്കുന്ന കുട്ടികളില്‍ പഞ്ചസാര, ഉപ്പ്, കൊഴുപ്പ് തുടങ്ങിയവുടെ അമിതമായ ഉപഭോഗമുണ്ടാകുന്നു.
ഇന്‍സ്റ്റന്റ് നൂഡില്‍സ് അമിതമായി കഴിക്കുന്ന കുട്ടികളില്‍ ഹോര്‍മോണ്‍ വ്യത്യാനങ്ങള്‍ക്കുള്ള സാദ്ധ്യത വളരെ കൂടുതലാണെന്നാണ് ആരോഗ്യ വിദഗ്ദ്ധര്‍ അഭിപ്രായപ്പെടുന്നത്. മാത്രമല്ല ഇത്തരം ശീലങ്ങളിലെ ഏറ്റവും വലിയ അപകടമെന്താണെന്നാല്‍ കുട്ടികള്‍ക്ക് മറ്റ് ഭക്ഷണങ്ങള്‍ കഴിക്കുന്നതിനുള്ള താത്പര്യം കുറയുകയും ചെയ്യും.