skoda

കൊച്ചി: സ്കോഡ സൂപ്പർബിന്റെ പുതിയ പതിപ്പ് അടുത്ത മാസം ഭാരത് മൊബിലിറ്റി ഗ്ലോബൽ എക്സ്പോ 2025-ൽ അരങ്ങേറാനൊരുങ്ങുന്നു. പുതിയ തലമുറ കോഡിയാക്ക് എസ്‌.യു.വിയും ഒക്ടാവിയ ആർ.എസ് സെഡാനും ഇതോടൊപ്പം പ്രദർശിപ്പിക്കും.

നാലാം തലമുറയിലെ സ്കോഡ സൂപ്പർബ് 2023-ൽ ആഗോള അരങ്ങേറ്റം നടത്തിയതാണ്. മുൻകാലത്ത് ഇന്ത്യയിൽ ലോക്കൽ അസംബ്ലി നടത്തിയിരുന്ന സ്കോഡ സൂപ്പർബ് 2024-ൽ ഇറക്കുമതി മോഡലായി വീണ്ടും അവതരിപ്പിക്കുകയായിരുന്നു. അതിനാൽ, സ്കോഡ സൂപ്പർബിന്റെ പുതിയ പതിപ്പ് മറ്റ് കമ്പനികളുടെ മോഡലുകളെ അപേക്ഷിച്ച് ഉയർന്ന വിലയിൽ വിപണിയിൽ എത്തുമെന്ന് പ്രതീക്ഷിക്കാം. പുതിയതായി പുറത്തിറങ്ങിയ ടൊയോട്ട കാമ്രി ഹൈബ്രിഡ് പോലുള്ള മോഡലുകളുമായി താരതമ്യപ്പെടുത്തുമ്പോൾ മികച്ച പ്രകടനമാണ് കരുത്ത്., പുതിയ മോഡലിന് 50 ലക്ഷം രൂപയ്ക്ക് മുകളിൽ എക്‌സ്‌ഷോറൂം വില പ്രതീക്ഷിക്കുന്നു.