
സൗന്ദര്യ സംരക്ഷണത്തിനും ആരോഗ്യ സംരക്ഷണത്തിനും വളരെ നല്ലതാണ് നാരങ്ങ. എന്നാൽ നാരങ്ങയ്ക്ക് മറ്റൊരു ഉപയോഗം കൂടിയുണ്ട്. ഹിന്ദുമത വിശ്വാസപ്രകാരം നാരങ്ങകൾ പൂജകൾക്കും കർമങ്ങൾക്കും ഉപയോഗിക്കാറുണ്ട്. നാരങ്ങമാലകൾ ദെെവങ്ങൾക്ക് സമർപ്പിച്ച് പ്രാർത്ഥിക്കുന്നത് നല്ലതാണെന്നാണ് വിശ്വാസം.
നാരങ്ങ വിളക്കും നാം ക്ഷേത്രത്തിൽ കത്തിക്കുന്നു. നെഗറ്റീവ് എനർജിയെ നമ്മളിൽ നിന്ന് അകറ്റാനാണ് പ്രധാനമായും നാരങ്ങ ഉപയോഗിക്കുന്നത്. പുതിയ വാഹനങ്ങൾ വാങ്ങുമ്പോൾ ആദ്യം നാരങ്ങയുടെ മുകളിലൂടെയാണ് കയറ്റുന്നത്. നാരങ്ങ വാഹനത്തിൽ തൂക്കിയിടാറുമുണ്ട്. വീട്ടിലും ഇത് പതിവാണ്. ഇത്തരത്തിൽ നിരവധി കാര്യങ്ങൾക്ക് നാരങ്ങ ഉപയോഗിക്കുന്നു. ചില കടകളിൽ നാരങ്ങ വെള്ളത്തിൽ ഇട്ട് വച്ചിരിക്കുന്നത് നിങ്ങൾ കണ്ടിട്ടുണ്ടായിരിക്കും.  എന്തിനാണ് അങ്ങനെ ചെയ്യുന്നതെന്ന് ആലോചിച്ചിട്ടുണ്ടോ? ഇത് വെറുതെ കാഴ്ചയ്ക്ക് വേണ്ടി വച്ചിരിക്കുന്നത് അല്ല.
അതിന് പിന്നിൽ ചില കാരണങ്ങൾ ഉണ്ട്. അവ എന്തൊക്കെയാണെന്ന് നോക്കാം.  കടയിലെ നെഗറ്റീവ് എനർജി നശിപ്പിക്കാനും ആളുകളെ കടയിലേക്ക് ആകർഷിക്കാനുമാണ് പ്രധാനമായും ഇത് ചെയ്യുന്നത്. നാരങ്ങ വെള്ളത്തിൽ ഇട്ട് വയ്ക്കുമ്പോൾ ആ കടയിൽ നല്ല രീതിയിൽ കച്ചവടം നടക്കുമെന്നാണ് വിശ്വാസം. ഒപ്പം കടയിൽ പോസിറ്റീവ് ഊർജം നിറയ്ക്കുന്നു. കൂടാതെ ഇത് പണത്തെയും ആകർഷിക്കുന്നു. വെള്ളത്തിൽ വെറുതെ നാരങ്ങ ഇട്ട് വച്ചാൽ മാത്രം പോരാ. അതിന് ചില ചിട്ടകളുണ്ട്. ദിവസവും വെള്ളവും നാരങ്ങയും മാറ്റണം.